CrimeNews

ലോക്ക് ഡൗണ്‍ കാലത്ത് ആവശ്യക്കാര്‍ക്ക് സ്വകാര്യ ഓട്ടോറിക്ഷയില്‍ ചാരായം എത്തിച്ചുകൊടുത്തിരുന്ന സഹോദരങ്ങള്‍ പിടിയില്‍

തിരുവനന്തപുരം: പേരൂര്‍ക്കടയില്‍ ആവശ്യക്കാര്‍ക്ക് സ്വകാര്യ ഓട്ടോറിക്ഷയില്‍ ചാരായം എത്തിച്ചുനല്‍കിയിരുന്ന യാവാക്കള്‍ പിടിയില്‍.എക്‌സൈസ് എന്‍ഫോഴ്‌മെന്റ്റ് ആന്റ്റ് ആന്റ്റീ നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി ആര്‍ മുകേഷ് കുമാറും പാര്‍ട്ടിയും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് പേരൂര്‍ക്കട മണലയം ദേശത്ത് വടക്കേക്കര വീട്ടില്‍ ചന്ദ്രന്‍ മകന്‍ കണ്ണന്‍ എന്ന് വിളിക്കുന്ന വിനോദിനെയും(33) ,പേരൂര്‍ക്കട വില്ലേജില്‍ മണലയം ദേശത്ത് വടക്കേ ചരുവിള വീട്ടില്‍ മോഹനന്‍ മകന്‍ അരുണിനെയും( 22) പിടികൂടിയത്.

മലമുകള്‍ സെന്റ് ശാന്താല്‍ സ്‌കൂളിന് സമീപത്ത് നിന്നും കെ.എല്‍.1 ബി.എല്‍ 2104 ആട്ടോറിക്ഷയില്‍ കൊണ്ട് നടന്നു ചാരായം ആവശ്യക്കാര്‍ക്ക് എത്തിച്ചു നല്‍കുകയായിരുന്നു ഇരുവരും.പ്രിവന്റ്റീവ് ആഫീസര്‍മാരായ എസ് മധുസൂദനന്‍ നായര്‍ (ഐ.ബി) കൃഷ്ണരാജ് സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ജസീം, സുബിന്‍, ജിതേഷ് , രാജേഷ് ,ഷംനാദ് വനിതാ സിവില്‍ എക്‌സൈസ് ആഫീസര്‍ ഓഫീസര്‍മാരായ വിനീതറാണി,അഞ്ജന എക്‌സൈസ് ഡ്രൈവര്‍ ജയകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button