തിരുവല്ലയിലെ കന്യാസ്ത്രീ മഠത്തില്‍ വിദ്യാര്‍ത്ഥിനി ദുരൂഹസാഹചര്യത്തില്‍ കിണറ്റില്‍ മരിച്ച നിലയില്‍

തിരുവല്ല: തിരുവല്ലയിലെ കന്യാസ്ത്രീ മഠത്തിലെ സന്യാസിനി വിദ്യാര്‍ത്ഥിനിയെ ദുരൂഹസാഹചര്യത്തില്‍ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മലങ്കര കത്തോലിക്ക സഭയുടെ അധീനതയിലുള്ള പാലിയേക്കര ബസീലിയന്‍ സിസ്റ്റേഴ്‌സ് മഠത്തിലൈ അഞ്ചാം വര്‍ഷ വിദ്യാര്‍ത്ഥിനിയായ ചുങ്കപ്പാറ തടത്തേ മലയില്‍ പള്ളിക്കപ്പറമ്ബില്‍ ജോണ്‍ ഫിലിപ്പോസ് – കൊച്ചുമോള്‍ ദമ്ബതികളുടെ മകള്‍ ദിവ്യ പി ജോണ്‍ (21) നെയാണ് മഠത്തിലൈ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

സംഭവം ആത്മഹത്യയെന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ്. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം മാത്രമേ സംഭവം സംബന്ധിച്ച കൂടുതല്‍ വിവരങ്ങളില്‍ വ്യക്തത വരുത്താനാകുെവെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

വ്യാഴാഴ്ച രാവിലെ പതിനൊന്നരയോടെ സന്യാസിനി വിദ്യാര്‍ത്ഥിനിയായ ദിവ്യ കിണറ്റില്‍ ചാടുകയായിരുന്നുവെന്നാണ് മഠത്തിലെ മറ്റ് കന്യാസ്ത്രീകളുടെ മൊഴി. തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് സംഘമെത്തി മൃതദേഹം പുറത്തെടുക്കുകയായിരുന്നു.

പ്ലസ് ടു വിദ്യാഭ്യാസത്തിന് ശേഷം കഴിഞ്ഞ അഞ്ച് വര്‍ഷമായി മഠത്തിലെ അന്തേവാസിയായി സന്യാസന പഠനത്തിലായിരുന്നു ദിവ്യ. മൃതദേഹം പുഷ്പഗിരി മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News