കേരള കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയായി, കുറ്റ്യാടി ഒഴിച്ചിട്ടു

കോട്ടയം: സിപിഎം പ്രവർത്തകരുടെ പ്രതിഷേധം അണപൊട്ടിയ കുറ്റ്യാടി മണ്ഡലത്തിലെ സ്ഥാനാർത്ഥിയെ കേരള കോൺഗ്രസ് പ്രഖ്യാപിച്ചില്ല. അതേസമയം മത്സരിക്കുന്ന മറ്റിടങ്ങളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. പാലായിൽ ജോസ് കെ മാണിയാണ് സ്ഥാനാർത്ഥി. ഇടുക്കിയിൽ റോഷി അഗസ്റ്റിൻ, പിറവത്ത് സിന്ധുമോൾ ജേക്കബും മത്സരിക്കും.

ചങ്ങാനാശേറിയിൽ ജോബ് മൈക്കിൾ, പൂഞ്ഞാറിൽ സെബാസ്റ്റ്യൻ കുളത്തിങ്കൽ, തൊടുപുഴയിൽ കെഎ ആന്റണി, കടുത്തുരുത്തിയിൽ സ്റ്റീഫൻ ജോർജ്, പെരുമ്പാവൂരിൽ ബാബു ജോസഫ്, റാന്നിയിൽ പ്രമോദ് നാരായണൻ, ചാലക്കുടിയിൽ ഡെന്നീസ് ആന്റണി, ഇരിക്കൂറിൽ സജി കുറ്റ്യാനിമറ്റം എന്നിവരാണ് സ്ഥാനാർത്ഥികൾ. ആകെ 12 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്.

അവശേഷിക്കുന്ന കുറ്റ്യാടി സീറ്റിലെ സ്ഥാനാർത്ഥിയെ സിപിഎമ്മുമായി കൂടിയാലോചിച്ച ശേഷം പിന്നീട് പ്രഖ്യാപിക്കാനാണ് തീരുമാനം. പ്രതിഷേധം അണപൊട്ടിയ സാഹചര്യത്തിലാണ് തീരുമാനം. ഇക്കാര്യം വാർത്താക്കുറിപ്പിൽ ജോസ് കെ മാണി വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News