31.1 C
Kottayam
Saturday, May 4, 2024

മാർച്ച് 26 ന് ഭാരത് ബന്ദ്

Must read

ന്യൂഡൽഹി:കാർഷിക കരിനിമയങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഡൽഹിയിൽ നടക്കുന്ന സമരം നാല് മാസം പൂർത്തിയാകുന്ന മാർച്ച് 26ന് രാജ്യവ്യാപകമായി ബന്ദ് നടത്താൻ കർഷക സംഘടനകൾ ആഹ്വാനം ചെയ്തു. വിവിധ കർഷക സംഘടനകളുടെ കൂട്ടായ്മയായ സംയുക്ത കിസാൻ മോർച്ചയാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലേയ്ക്കു കൂടി കർഷക സമരം വ്യാപിപ്പിക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമാണ് രാജ്യവ്യാപകമായി ബന്ദ് നടത്താനുള്ള തീരുമാനമെന്നാണ് സൂചന. മടങ്ങിപ്പോയ പഞ്ചാബ്, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നുള്ള കർഷകർ ഡൽഹിയിലെ സമരസ്ഥലങ്ങളിലേയ്ക്ക് മടങ്ങിവരുമെന്നും സംഘടനകൾ പറയുന്നു.

കേന്ദ്രസർക്കാർ പാസ്സാക്കിയ കാർഷിക നിയമങ്ങൾ പൂർണമായും പിൻവലിക്കുംവരെ സമരം തുടരുമെന്നാണ് കർഷക സംഘടനകളുടെ നിലപാട്. 2020 ഡിസംബർ എട്ടിന് കർഷക സംഘടനകൾ രാജ്യവ്യാപകമായ ബന്ദിന് ആഹ്വാനം ചെയ്തിരുന്നു. ഇടതു പാർട്ടികൾ, കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, ആർജെഡി തുടങ്ങിയ പാർട്ടികൾ ഇതിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week