24.9 C
Kottayam
Friday, June 5, 2026

കേരളം വിധിയെഴുതി,ഭേദപ്പെട്ട പോളിംഗ്

Must read

തിരുവനന്തപുരം:സം​സ്ഥാ​ന​ത്ത് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഭേദപ്പെട്ട പോ​ളിം​ഗ്. അ​വ​സാ​ന ക​ണ​ക്കു​ക​ൾ പു​റ​ത്തു​വ​രു​മ്പോ​ൾ 73.58 ശ​ത​മാ​നം പോ​ളിം​ ഗ്.ഇനി ഒരു മാസം നീളുന്ന കാത്തിരിപ്പ്.ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലു​ണ്ടാ​യ പോ​ളിം​ഗി​നെ അ​പേ​ക്ഷി​ച്ച് കു​റ​വാ​ണ് ഇത്തവണ.

2016 ൽ 77.35 ​ശ​ത​മാ​നം പോ​ളിം​ഗാ​ണ് ഉ​ണ്ടാ​യ​ത്. മെ​യ് മാ​സം ര​ണ്ടി​ന് ആ​ണ് വോ​ട്ടെ​ണ്ണ​ലും ഫ​ല​പ്ര​ഖ്യാ​പ​ന​വും.ഏ​റ്റ​വും കൂ​ടു​ത​ൽ പോ​ളിം​ഗ് രേ​ഖ​പ്പെ​ടു​ത്തി​യ​ത് ക​ണ്ണൂ​രും ഏ​റ്റ​വും കു​റ​വ് പ​ത്ത​നം​തി​ട്ട​യി​ലു​മാ​യി​രു​ന്നു. ക​ണ്ണൂ​രി​ൽ 77.02 ശ​ത​മാ​നം പേ​രും വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​പ്പോ​ൾ പ​ത്ത​നം​തി​ട്ട​യി​ൽ 65.05 ശ​ത​മാ​നം പേ​ർ സ​മ്മ​തി​ദാ​നം വി​നിയോ​ഗി​ച്ചു.

രാ​വി​ലെ മു​ത​ൽ പ​ല ബൂ​ത്തു​ക​ളി​ലും വോ​ട്ട​ർ​മാ​രു​ടെ നീ​ണ്ട നി​ര പ്ര​ത്യ​ക്ഷ​മാ​യി. ആ​ദ്യ മ​ണി​ക്കൂ​റു​ക​ളി​ൽ ക​ന​ത്ത പോ​ളിം​ഗാ​ണ് ഉ​ണ്ടാ​യ​ത്. ആ​ദ്യ ര​ണ്ടു മ​ണി​ക്കൂ​റി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ​ത് 15 ശ​ത​മാ​നം പേ​ർ‌ വോ​ട്ട് ചെ​യ്തു.
ഒ​റ്റ​പ്പെ​ട്ട സം​ഭ​വ​ങ്ങ​ൾ ഒ​ഴി​ച്ചാ​ൽ വോ​ട്ടെ​ടു​പ്പ് പൊ​തു​വെ സ​മാ​ധാ​ന​പ​ര​മാ​യി​രു​ന്നു. ചി​ല​യി​ട​ത്ത് ചെ​റി​യ സം​ഘ​ർ​ഷ​ങ്ങ​ളും ക​ള്ള​വോ​ട്ട് പ​രാ​തി​ക​ളു​മു​ണ്ടാ​യി. സം​സ്ഥാ​ന​ത്ത് ചി​ല​യി​ട​ങ്ങ​ളി​ൽ യ​ന്ത്ര​ത്ത​ക​രാ​ര്‍ മൂ​ലം വോ​ട്ടെ​ടു​പ്പ് വൈ​കി.

കോ​ട്ട​യം, ഇടുക്കി, പത്തനംതിട്ട ജി​ല്ല​കളുടെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ ഉ​ച്ച​യ്ക്ക് ശേ​ഷം ശ​ക്ത​മാ​യ കാ​റ്റും മ​ഴ​യും ഉ​ണ്ടാ​യ​ത് പോ​ളിം​ഗി​നെ ബാ​ധി​ച്ചു.
പത്തനംതിട്ട, തിരുവല്ല,പു​തു​പ്പ​ള്ളി, ക​ടു​ത്തു​രു​ത്തി, പാ​ലാ, പൂ​ഞ്ഞാ​ർ, തൊടുപുഴ മ​ണ്ഡ​ല​ങ്ങ​ളു​ടെ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് ശ​ക്ത​മാ​യ മ​ഴ​യു​ണ്ടാ​യ​ത്.

- Advertisement -

ഇ​തേ​തു​ട​ർ​ന്ന് വോ​ട്ട​ർ​മാ​ർ പോ​ളിം​ഗ് ബൂ​ത്തി​ലേ​ക്ക് എ​ത്തു​ന്ന​ത് കു​റ​ഞ്ഞു.സംസ്ഥാനത്ത് 2 പേർ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​ന്‍ ക്യൂ​വി​ല്‍ കാ​ത്തു നി​ൽക്കുന്നതിനിടെ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു. സംഘർഷസ്ഥലത്തു നിന്ന ഒരാളും ഇത്തരത്തിൽ മരിച്ചിട്ടുണ്ട്

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘മഞ്ഞുമ്മൽ ബോയ്സിനായി സൗബിൻ പണം മുടക്കിയിട്ടില്ല, മനഃപൂർവം വഞ്ചിച്ചു’ വഞ്ചനാക്കേസിൽ കുറ്റപത്രം സമർപ്പിച്ച് എസ്ഐടി

കൊച്ചി: മഞ്ഞുമ്മൽ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസിൽ കുറ്റപത്രം സമർപ്പിച്ച് പ്രത്യേക അന്വേഷണസംഘം. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ക്രൈം ബ്രാഞ്ച് ആയിരം പേജുള്ള കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. നടൻ സൗബിൻ ഷാഹിർ, അച്ഛൻ ബാബു...

ജില്ലാ ആശുപത്രിയിലെ ഔഷധസസ്യ തോട്ടത്തിനടുത്ത് കഞ്ചാവ് ചെടി; പിടിച്ചെടുത്ത് നശിപ്പിച്ച് എക്സൈസ് സംഘം

കോട്ടയം: കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ കഞ്ചാവ് ചെടി വളർന്നത് രണ്ടുമാസത്തോളം. ആശുപത്രിയിൽ കണ്ണ് പരിശോധനാ കേന്ദ്രത്തിന് സമീപത്തെ ഔഷധ സസ്യ തോട്ടത്തിലാണ് രണ്ടുമാസം പ്രായമുള്ള ആറു സെന്റീമീറ്ററിലധികം ഉയരമുള്ള കഞ്ചാവ് ചെടി...

ടിവികെ പിന്തുണയിൽ കോൺഗ്രസിനോട് ഇടഞ്ഞ് സ്റ്റാലിൻ; ഇന്ത്യ സഖ്യത്തിന്റെ യോഗത്തിൽ ഡി. എം. കെ പങ്കെടുക്കില്ല

ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസും ഡിഎംകെയും തമ്മിലുണ്ടായിരുന്ന ദീർഘകാല ബന്ധത്തിൽ വിള്ളൽ വീണതായി റിപ്പോർട്ട്. ജൂൺ എട്ടിന് ന്യൂഡൽഹിയിൽ നടക്കാനിരിക്കുന്ന ഇന്ത്യ (INDIA) സഖ്യത്തിന്റെ യോഗത്തിൽനിന്ന് വിട്ടുനിൽക്കാൻ എം.കെ. സ്റ്റാലിന്റെ...

സ്ത്രീകളുടെ സൗജന്യ ബസ് യാത്ര ഓർഡിനറിയിൽ മാത്രം? ഈ മാസം 15-ന് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാരിന്റെ ജനപ്രിയ പ്രഖ്യാപനങ്ങളിലൊന്നായ സ്ത്രീകളുടെ സൗജന്യ ബസ് യാത്ര പദ്ധതി കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ മാത്രം പരിമിതപ്പെടുത്താൻ നീക്കം. ഫാസ്റ്റ് പാസഞ്ചർ അടക്കമുള്ള ഉയർന്ന ക്ലാസ് ബസുകളിൽ സൗജന്യ...

ഇടതുപക്ഷത്തിനെതിരെ കടുത്ത വിമർശനവുമായി ഡൊണാൾഡ് ട്രംപ്; ‘ആദ്യം ജനപ്രീതി, പിന്നീട് ഉറപ്പായ വിനാശം’

വാഷിങ്ടൻ: ആഗോളതലത്തിലും അമേരിക്കയ്ക്കുള്ളിലും ശക്തിപ്രാപിക്കുന്ന ഇടതുപക്ഷ രാഷ്ട്രീയ ഭരണകൂടങ്ങൾക്കെതിരെ കടുത്ത ഭാഷയിലുള്ള രാഷ്ട്രീയ വിമർശനങ്ങളുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വീണ്ടും രംഗത്തെത്തി. ഇടതുപക്ഷ ചിന്താഗതികളും കമ്യൂണിസ്റ്റ് ആശയങ്ങളും പിന്തുടരുന്ന ഭരണകൂടങ്ങളുള്ള ഇടങ്ങളെല്ലാം...

Popular this week