26.7 C
Kottayam
Saturday, May 4, 2024

ഇലക്‌ട്രോണിക് വോട്ടിങ് മെഷീന്റെ കാര്യത്തില്‍ പ്രവര്‍ത്തകര്‍ ജാഗ്രത പാലിക്കണമെന്ന് രമേശ് ചെന്നിത്തല

Must read

തിരുവനന്തപുരം : തിരഞ്ഞെടുപ്പ്‌ ഫലം അട്ടിമറിക്കപ്പെടാന്‍ അനുവദിക്കരുതെന്നും തിരഞ്ഞെടുപ്പു പ്രക്രിയ അവസാനിക്കുമ്പോൾ ഇലക്‌ട്രോണിക് വോട്ടിങ് മെഷീന്റെ കാര്യത്തില്‍ പ്രവര്‍ത്തകര്‍ ജാഗ്രത പാലിക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രവര്‍ത്തകര്‍ക്ക് രമേശ് ചെന്നിത്തല മുന്നറിയിപ്പ് നല്‍കിയത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം കാണാം :

തിരഞ്ഞെടുപ്പു പ്രക്രിയ അവസാനിക്കുമ്പോൾ ഇലക്ട്രോണിക് വോട്ടിങ് മെഷീന്റെ കാര്യത്തിൽ പ്രവർത്തകർ ജാഗ്രത പാലിക്കണം. നമ്മുടെ വോട്ടുകൾ രേഖപ്പെടുത്തിയ യന്ത്രങ്ങൾ സീൽ ചെയ്യുന്നത് തൊട്ട് സൂക്ഷിക്കുന്നതുവരെയുള്ള കാര്യങ്ങളിൽ ശ്രദ്ധയുണ്ടാകണം.

തിരഞ്ഞെടുപ്പ്‌ ഫലം അട്ടിമറിക്കപ്പെടാൻ നമ്മൾ അനുവദിക്കരുത്.

വോട്ടർ പട്ടികയിൽ നടന്ന ക്രമക്കേട് എത്രമാത്രം വ്യാപകവും സംഘടിതവുമായിരുന്നു എന്ന് നമ്മൾ കണ്ടതാണ്. രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിൽ ഇലക്ഷൻ പ്രക്രിയ അവസാനിക്കാത്തതിനാൽ മേയ് രണ്ടിനാണ് വോട്ടെണ്ണൽ.

ഈ കാലയളവിൽ വോട്ടുകൾ രേഖപ്പെടുത്തിയ വോട്ടിംഗ് യന്ത്രങ്ങൾ സുരക്ഷിതമായി സൂക്ഷിക്കപ്പെടുന്നുണ്ടോ എന്നുറപ്പു വരുത്തേണ്ടതും, അട്ടിമറികൾ നടക്കാതെ സൂക്ഷിക്കേണ്ടതും നമ്മുടെ കടമയാണ്.

വോട്ടെണ്ണൽ ദിനം കഴിയുന്നത് വരെ സ്ട്രോങ്ങ്‌ റൂമിന്റെ പുറത്ത് കൃത്യമായ നിരീക്ഷണം ഉറപ്പുവരുത്തണം. ജനാധിപത്യം ശക്തമാകട്ടെ. ഐശ്വര്യ കേരളം വരും.

തിരഞ്ഞെടുപ്പു പ്രക്രിയ അവസാനിക്കുമ്പോൾ ഇലക്ട്രോണിക് വോട്ടിങ് മെഷീന്റെ കാര്യത്തിൽ പ്രവർത്തകർ ജാഗ്രത പാലിക്കണം. നമ്മുടെ…

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week