30 C
Kottayam
Monday, June 15, 2026

സംസ്ഥാനത്തെ ഏറ്റവും വലിയ അഴിമതി തുറന്നുകാട്ടിയത് പ്രതിപക്ഷമാണ്; എന്തുകൊണ്ട് യു.ഡി.എഫിലേക്കെന്ന ചോദ്യത്തിന് മറുപടിയുമായി കെമാല്‍ പാഷ

Must read

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് കെമാല്‍ പാഷ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരിന്നു. മുതിര്‍ന്ന ഒരു കോണ്‍ഗ്രസ് നേതാവ് തന്നെ വന്നു കണ്ടിരുന്നെന്നും മത്സരിക്കാനുള്ള താല്‍പര്യം അറിയിച്ചിട്ടുണ്ടെന്നും കെമാല്‍ പാഷ തന്നെയാണ് മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്.

ഇപ്പോള്‍ എന്തുകൊണ്ട് യുഡിഎഫിലേയ്ക്ക് എന്ന ചോദ്യമാണ് കൂടുതലും ഉയരുന്നത്. ചോദ്യങ്ങള്‍ക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് കെമാല്‍ പാഷ. പ്രമുഖ മാധ്യമത്തോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സംസ്ഥാനത്തെ ഏറ്റവും വലിയ അഴിമതി തുറന്നുകാട്ടിയത് കേരളത്തിലെ പ്രതിപക്ഷമാണെന്ന് അദ്ദേഹം പറയുന്നു. കോണ്‍ഗ്രസുകാര്‍ എല്ലാം സംശുദ്ധരാണെന്ന് പറയുന്നില്ലെന്നും കെമാല്‍ പാഷ കൂട്ടിച്ചേര്‍ത്തു.

അതേസമയം, കെമാല്‍ പാഷയ്ക്കെതിരെ സോഷ്യല്‍മീഡിയയും മറുചോദ്യവുമായി രംഗത്തെത്തിയിട്ടുണ്ട്. അഴിമതി ഇല്ലെങ്കില്‍ പാലാരിവട്ടം പാലവും ബാര്‍ കോഴയും സോളാര്‍ വിവാദവും ഏത് ഇനത്തില്‍പ്പെടുമെന്ന് പ്രധാനമായും ഉയരുന്ന ചോദ്യം. രൂക്ഷവിമര്‍ശനവും ട്രോളുമാണ് കെമാല്‍ പാഷയ്ക്കെതിരെ നിറയുന്നത്.

കെമാല്‍ പാഷയുടെ വാക്കുകള്‍;

- Advertisement -

‘സംസ്ഥാനത്തെ ഏറ്റവും വലിയ അഴിമതി തുറന്നുകാട്ടിയത് കേരളത്തിലെ പ്രതിപക്ഷമാണ്. കോണ്‍ഗ്രസുകാര്‍ എല്ലാം സംശുദ്ധരാണെന്ന് പറയുന്നില്ല. അവരുടെ ഭാഗത്ത് നിന്നും ഇതിനുമുമ്പ് പല പ്രശ്‌നങ്ങളും ഉണ്ടായിട്ടുണ്ട്. അപ്പോഴെല്ലാം ഞാന്‍ ഇടപെട്ടിട്ടുണ്ട്. എന്നാല്‍ സ്വര്‍ണക്കടത്ത് പോലെ ഇത്രത്തോളം വലിയ അഴിമതി കേരളം കാണുന്നത് ആദ്യമാണ്. അതിനൊരു ചെക്ക് വയ്ക്കണമെന്നാണ് ആഗ്രഹം. എന്നെ സംബന്ധിച്ച് ജനങ്ങളിലേക്ക് അടുക്കാന്‍ പറ്റിയ വഴി കോണ്‍ഗ്രസാണ്. ഇടതുമുന്നണി മോശമൊന്നുമല്ല. സിപിഐയിലെ പലരുമായി അടുത്ത ബന്ധമുണ്ട്. അവര്‍ എന്നെ തള്ളിപ്പറയില്ല. മന്ത്രി കെ.രാജു, സിപിഐ സംസ്ഥാന അസി. സെക്രട്ടറി പ്രകാശ് ബാബു ഉള്‍പ്പെടെയുള്ള പല നേതാക്കളുമായി നല്ല ബന്ധമുണ്ട്. എന്നാല്‍ സിപിഎമ്മുമായി ഒരു ബന്ധവുമില്ല. ഇത്രക്ക് അഴിമതി നിറഞ്ഞ പ്രസ്ഥാനവുമായി എനിക്ക് ഒരുകാലത്തും യോജിച്ച് പോകാനാവില്ല. സിപിഎം അഴിമതി നടത്തികൊണ്ടേ ഇരിക്കുകയാണ്. വര്‍ഗീയതയും ഒരു തരത്തിലുള്ള അഴിമതിയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മൂന്ന് സംസ്ഥാനങ്ങളിൽ മുഖ്യമന്ത്രിയായി അഭിനയിച്ചിട്ടുള്ള ആളാണ് മമ്മൂക്ക' എന്ന് പിഷാരടി; എംഎൽഎ ആയി ജീവിക്കാൻ ഭയങ്കര പാടാണെന്ന് മമ്മൂട്ടിയുടെ കൗണ്ടർ; പ്രിയ താരങ്ങളുടെ സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ലണ്ടൻ: മമ്മൂട്ടിയും രമേഷ് പിഷാരടിയും വീണ്ടും ഒരു വേദിയിൽ ഒന്നിച്ചെത്തിയതിന്റെ സന്തോഷത്തിലാണ് ആരാധകർ. ഇത്തവണ ഒരു പ്രത്യേകതയുണ്ട്, വെറുമൊരു നടനായല്ല, പാലക്കാട് മണ്ഡലത്തിൽ നിന്നും ജനവിധി തേടി വിജയിച്ച ‘എംഎൽഎ’ എന്ന പുതിയ...

ന്യൂയോര്‍ക്ക് നിക്ക്‌സിന്റെ ചരിത്രവിജയത്തിന് പിന്നാലെ നഗരത്തില്‍ അക്രമം; പതിനേഴുകാരന് വെടിയേറ്റു

ന്യൂയോര്‍ക്ക് : എന്‍ബിഎ ചാമ്പ്യന്‍ഷിപ്പ് നേടിയ ന്യൂയോര്‍ക്ക് നിക്ക്‌സിന്റെ ആഘോഷങ്ങള്‍ക്കിടെ ടൈംസ് സ്‌ക്വയറിന് സമീപമുണ്ടായ വെടിവെപ്പില്‍ 17 വയസ്സുകാരന് കാലിന് വെടിയേറ്റു. കൂടാതെ,വേള്‍ഡ് കപ്പ് ഫുട്‌ബോള്‍ ആരാധകരെ കൊണ്ടുപോകാന്‍ ഉപയോഗിച്ചിരുന്ന അഞ്ച് സ്‌കൂള്‍...

ടി20 ലോകകപ്പിൽ ഇന്ത്യക്ക് വിജയത്തുടക്കം; പാക്കിസ്ഥാനെ 64 റൺസിന് തകർത്തു; ദീപ്തി ശർമയ്ക്ക് അഞ്ച് വിക്കറ്റും ചരിത്ര റെക്കോർഡും

എഡ്ജ്ബാസ്റ്റൺ: വനിതാ ടി20 ലോകകപ്പിലെ തങ്ങളുടെ ആദ്യ പോരാട്ടത്തിൽ പാക്കിസ്ഥാനെ 64 റൺസിന് തകർത്തുവിട്ട് ഇന്ത്യയ്ക്ക് സ്വപ്നതുല്യമായ തുടക്കം. ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ ഉയർത്തിയ 171 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പാക്കിസ്ഥാനെ...

നടി ഗൗതമി എഐഎഡിഎംകെ വിട്ടു;രാഷ്ട്രീയപരമായ മറ്റ് ആഗ്രഹങ്ങളില്ലെന്ന് വിശദീകരണം

ചെന്നൈ: നടി ഗൗതമി അണ്ണാ ഡിഎംകെ നിന്നും രാജിവച്ചു. ജനസേവനത്തിലും പൊതുജനക്ഷേമ പ്രവർത്തനങ്ങളിലും പൂർണമായി ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തന്റെ തീരുമാനമെന്നാണ് രാജിവച്ച ഗൗതമി പാർട്ടിയെ അറിയിച്ചു. അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി...

കളിയുടെ അവസാന മിനിട്ടിൽ ജപ്പാൻ്റെ ബുള്ളറ്റ് ഹെഡർ; നെതർലൻഡ്‌സിനെ സമനിലയിൽ പിടിച്ച് ഏഷ്യൻ കരുത്തൻമാർ

ഡാലസ്: ആദ്യ പകുതിയിൽ താരതമ്യേന വിരസമായ ശേഷം രണ്ടാം പകുതിയിൽ ചൂടുപിടിച്ച മത്സരത്തിൽ നെതർലൻഡ്‌സിനെതിരേ സമനില പൊരുതിനേടി ജപ്പാൻ. രണ്ടു തവണ പിന്നിൽപ്പോയ ശേഷം തിരിച്ചടിച്ചാണ് ജപ്പാൻ സമനിലയുമായി മടങ്ങിയത്. ഇരു ടീമും...

Popular this week