മൂവാറ്റുപുഴയില്‍ വീട്ടമ്മയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു; യുവാവ് അറസ്റ്റില്‍

മൂവാറ്റുപുഴ: വീട്ടമ്മയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. കുന്നയ്ക്കാല്‍ ആവുണ്ട പുത്തന്‍വീട്ടില്‍ പ്രദീപ് കുമാറിനെയാണ് (30) മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്.

സി.ഐ എം.എ. മുഹമ്മദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ശനിയാഴ്ച രാവിലെ ആവുണ്ടയില്‍ നിന്ന് പിടികൂടിയത്. വിവാഹ വാഗ്ദാനം നല്‍കി 2017 മുതല്‍ ഇയാള്‍ വീട്ടമ്മയെ പീഡിപ്പിക്കുകയായിരുന്നു എന്നാണു പരാതി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News