News

കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുട്ടികള്‍ക്ക് പെന്‍ഷനും സൗജന്യ വിദ്യാഭ്യാസവും; പ്രഖ്യാപനവുമായി കെജ്‌രിവാള്‍ സര്‍ക്കാര്‍

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കൊവിഡ് ബാധിച്ച് മരണമടഞ്ഞവരുടെ കുട്ടികള്‍ക്ക് പ്രതിമാസം പെന്‍ഷനും സൗജന്യ വിദ്യാഭ്യാസവും പ്രഖ്യാപിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. കുട്ടികള്‍ക്ക് 25 വയസ് പൂര്‍ത്തിയാകുന്നതു വരെയാണ് പ്രതിമാസം 2,500 രൂപ വീതം നല്‍കുന്നത്. നേരത്തെ പ്രഖ്യാപിച്ച 50,000 രൂപയ്ക്ക് പുറമേയാണ് ഈ തുക.

ദരിദ്ര കുടുംബങ്ങളില്‍ നിന്നുള്ള 72 ലക്ഷം പേര്‍ക്ക് ഈ മാസം 10 കിലോ സൗജന്യ റേഷന്‍ നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഡല്‍ഹി സര്‍ക്കാരും കേന്ദ്രസര്‍ക്കാരും സംയുക്തമായാണ് ഈ റേഷന്‍ നല്‍കുന്നത്. റേഷന്‍ ലഭിക്കുന്നതിന് വരുമാന സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തേണ്ട ആവശ്യമില്ല.

ജനങ്ങളുടെ വേദന ഞങ്ങള്‍ മനസിലാക്കുന്നു. മരിച്ചു പോയവരെ തിരികെ കൊണ്ടുവരാന്‍ ഞങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ സാധിക്കില്ല. എന്നാല്‍ ഞങ്ങളുടെ കഴിവിന്റെ പരമാവധി ഉപയോഗിച്ച് ജനങ്ങളെ സാമ്പത്തികമായി പിന്തുണയ്ക്കുമെന്ന് കേജരിവാള്‍ വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button