പിഞ്ചുകുഞ്ഞ് അടക്കമുള്ള കുടുംബത്തിന് നേരെ അതിക്രമം,കട്ടപ്പന സി.ഐയ്ക്ക് സസ്‌പെന്‍ഷന്‍

ഇടുക്കി: പിഞ്ചുകുഞ്ഞ് അടക്കമുള്ള കുടുംബത്തിന് നേരെ അതിക്രമം കാണിച്ചെന്ന പരാതിയില്‍ കട്ടപ്പന സിഐ അനില്‍കുമാറിനെ സസ്‌പെന്‍ഡു ചെയ്തു.

സിവില്‍ ഡ്രസ്സിലായിരുന്ന സിഐ അപകടകരമായ രീതിയില്‍ വണ്ടിയോടിച്ചത് ചോദ്യം ചെയ്തതിന് കാറില്‍ പിന്തുടര്‍ന്ന് അപായപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് പരാതി.സംഭവ സമയത്ത് സിഐ മദ്യലഹരിയിലായിരുന്നുവെന്നാണ് കുടുംബത്തിന്റെ ആരോപണം.

മുപ്പതു ദിവസം മാത്രം പ്രായമുള്ള കുഞ്ഞും, അമ്മയും അടക്കമുള്ള കുടുംബം അഭയം തേടി സ്റ്റേഷനില്‍ എത്തിയതോടെ കട്ടപ്പന സ്റ്റേഷനിലെ പൊലീസുകാരും പിന്നാലെ വന്ന സി.ഐയും ചേര്‍ന്ന് മര്‍ദിച്ചെതായും പരാതിയില്‍ പറയുന്നുണ്ട്. സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സി.ഐയെ സസ്‌പെന്‍ഡ് ചെയ്തത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News