33.4 C
Kottayam
Tuesday, May 7, 2024

ജമാ അത്തെ ഇസ്ലാമിയെയും എസ്ഡിപിഐയെയും കുറിച്ച് പറയുമ്പോള്‍ പഴയ ന്യായാധിപന് എന്തിനാണ് ഇത്ര പൊള്ളല്‍; ജസ്റ്റിസ് കമാല്‍ പാഷയ്ക്ക് ഒളിയമ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

Must read

തിരുവനന്തപുരം: ജസ്റ്റിസ് കമാല്‍ പാഷയ്ക്കെതിരെ ഒളിയമ്പെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍.പേരെടുത്ത് പറയാതെ ആയിരുന്നു കമാല്‍ പാഷയ്ക്ക് മുഖ്യമന്ത്രിയുടെ വിമര്‍ശനം. ജമാ അത്തെ ഇസ്ലാമിയെയും എസ്ഡിപിഐയെയും കുറിച്ച് പറയുമ്പോള്‍ പഴയ ന്യായാധിപന് എന്തിനാണ് ഇത്ര പൊള്ളല്‍ മുഖ്യമന്ത്രി ചോദിച്ചു.

ജമാ അത്തെ ഇസ്ലാമിയുടെ നാവായി ഒരു ന്യായാധിപന്‍ മാറിയെന്ന് മുഖ്യമന്ത്രി തുറന്നടിച്ചു. ഇരുന്ന സ്ഥാനത്തിന്റെ വലിപ്പം അറിയാതെയാണ് ന്യായാധിപന്റെ പെരുമാറ്റം. ദേശീയ ജനസംഖ്യാ രജിസ്റ്ററുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നയത്തെകുറിച്ചു തെറ്റിധാരണ പരത്തി. താന്‍ പറയാത്ത വാക്കുകള്‍ തന്റെ നാവില്‍ വയ്ക്കാന്‍ ശ്രമിക്കുന്നുവെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.

പൗരത്വ നിയമ ഭേദഗതി വിരുദ്ധ സമരവുമായി ബന്ധപ്പെട്ട നിലപാടില്‍ മാറ്റമില്ലെന്ന് സമസ്ത വ്യക്തമാക്കി. ഇങ്ങോട്ടുള്ള നിലപാട് ആരെങ്കിലും മാറ്റിയാല്‍ അവരോടുള്ള നിലപാട് ഞങ്ങളും മാറ്റും. സമസ്ത ആരുടേയും ആലയിലല്ല, പൗരത്വ ഭേദഗതി നിയമത്തിന് എതിരായ സമരത്തില്‍ യോജിക്കാവുന്നവരുമായി യോജിക്കുമെന്നും കോഴിക്കോട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ നേതാക്കാളയ എം.ടി അബ്ദുള്ള മുസ്ല്യാരും, ഡോ. ബഹാവുദ്ദീന്‍ മുഹമ്മദ് നദവി കൂരിയാടും പറഞ്ഞു. സി.എ.എ വിരുദ്ധ സമരവുമായി ബന്ധപ്പെട്ട നിലപാടില്‍ മാറ്റമില്ലാതെ മുന്നോട്ടു പോകും. സമസ്ത നിലപാട് മറ്റാറില്ല. തുടര്‍ന്നും ആ നിലപാടില്‍ തന്നെ തുടരുമെന്നും സമസ്ത നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു.>/p>

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week