24 C
Kottayam
Thursday, June 4, 2026

മീ ടു ആരോപണം,സിനിമാ നിര്‍മ്മാതാവ് കുറ്റക്കാരനെന്ന് കോടതി,ശതകോടീശ്വരന്റെ വാസം ഇനി ജയിലില്‍

Must read

ന്യൂയോര്‍ക്ക്: മീടു ആരോപണം നേരിട്ട ഹോളിവുഡ് നിര്‍മാതാവ് ഹാര്‍വേ വെയിന്‍സ്റ്റീന്‍ കുറ്റക്കാരനെന്ന് അമേരിക്കന്‍ കോടതി. ലോകമെമ്പാടും മീടൂ പ്രതിഷേധത്തിന് തുടക്കമിട്ട, ലൈംഗിക ആരോപണം നേരിടുന്ന വെയിന്‍സ്റ്റീനെ രണ്ട് കേസുകളില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. കുറഞ്ഞത് അഞ്ചു മുതല്‍ 29 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇദേഹത്തിനെതിരെ തെളിഞ്ഞത്.

വെയ്ന്‍സ്റ്റെയ്നെതിരെ ഉയര്‍ന്ന അഞ്ചു ലൈംഗിക ആരോപണക്കേസുകള്‍ പരിശോധിച്ച കോടതി ഇതില്‍ രണ്ടു കേസില്‍ കുറ്റാരോപണം നിലനില്‍ക്കുന്നതാണെന്നു കണ്ടെത്തി. തുടര്‍ന്ന് കൈവിലങ്ങ് വെച്ചണ് കോടതിയില്‍ നിന്നും ജയിലിലേക്ക് കൊണ്ടു പോയത്

2006 ല്‍ വെയ്ന്‍സ്റ്റെയ്ന്റെ അപാര്‍ട്മെന്റില്‍ പ്രൊഡക്ഷന്‍ അസിസ്റ്റന്റ് മിമി ഹലെയി ലൈംഗിക അതിക്രമത്തിനിരയായ സംഭവത്തിലും 2013 ല്‍ നടി ജസീക്കാ മാനെ ന്യൂയോര്‍ക്കിലെ ഒരു ഹോട്ടലില്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസിലുമാണ് വെയ്ന്‍സ്റ്റീന്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്.

കുറ്റക്കാരനെന്ന് കോടതി വിധിച്ചതോടെ നിലവിളിച്ചു കൊണ്ടാണ് അദ്ദേഹം കോടതി മുറിവിട്ടത്. ഞാന്‍ നിരപരാധിയാണ്. അമേരിക്കയില്‍ ഇങ്ങനെ സംഭവിച്ചു കൂടാ എന്ന് പറഞ്ഞ് നിലവിളിച്ച സംവിധായകനെ പൊലീസ് കൈവിലങ്ങ് അണിയിക്കുകയും ചെയ്തു.

- Advertisement -

ഹോളിവുഡ് സിനിമാ ലോകത്തെ നടിമാരും അണിയറ പ്രവര്‍ത്തകരും അടക്കം അനേകം പേര്‍ ഓസ്‌ക്കാര്‍ ജേതാവ് കൂടിയായ ഹാര്‍വേ വെയ്ന്‍സ്റ്റീനെതിരെ ലൈംഗിക ആരോപണം ഉന്നയിച്ച് നേരത്തെ രംഗത്ത് എത്തിയിരുന്നു. ആഞ്ജലീന ജോളിയും ഗിനത്ത് പാള്‍ട്രൊയും ഉള്‍പ്പെടെ ഹോളിവുഡിലെ പ്രശസ്ത നടിമാരും മോഡലുകളും ഉള്‍പ്പെടെ എണ്‍പതോളം പേരാണ് വെയ്ന്‍സ്റ്റെയ്നെതിരെ ലൈംഗിക ആരോപണവുമായി രംഗത്തെത്തിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കര്‍ണാടകയില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം! മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; ജി പരമേശ്വര ഉപമുഖ്യമന്ത്രി

ബംഗളൂരു: കന്നഡ രാഷ്ട്രീയത്തില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം. കര്‍ണാടകയില്‍ ഡി.കെ ശിവകുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ടേം വ്യവസ്ഥയില്‍ സിദ്ധരാമയ്യ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് ഉപമുഖ്യമന്ത്രിയായിരുന്ന ഡി.കെ ശിവകുമാര്‍ സ്ഥാനമേറ്റെടുക്കുന്നത്....

കൊല്ലത്തെ വയോധികന്റെ കൊലപാതകം; പ്രതി പിടിയിൽ, സീരിയൽ കില്ലർ എന്ന് സംശയം

കൊല്ലം: കൊല്ലം സിറ്റി പോലീസ് കമ്മിഷണർ ഓഫീസിന് തൊട്ടടുത്ത് വെച്ച് വയോധികനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ തമിഴ്‌നാട് സ്വദേശിയായ പ്രതിയെ പോലീസ് സംഘം പിടികൂടി. തമിഴ്‌നാട്ടിലെ തക്കല സ്വദേശിയായ വിജു സുരേഷ് എന്നയാളാണ്...

തൃണമൂൽ കൈയടക്കിയ കോളേജ് യൂണിയൻ ഓഫീസിൽ ഒരുകോടി രൂപ,തോക്ക്, ഗർഭനിരോധന ഉറകൾ; ശീതീകരിച്ച കിടപ്പുമുറികളും

കൊൽക്കത്ത: പ്രസിദ്ധമായ കൊൽക്കത്തയിലെ സുരേന്ദ്രനാഥ് കോളേജിലെ വിദ്യാർഥി യൂണിയന്റെ ഓഫീസ് മുറിയിൽനിന്ന് ഒരുകോടിയിലേറെ രൂപയും ആയുധങ്ങളും മദ്യക്കുപ്പികളും ഉൾപ്പെടെ കണ്ടെടുത്തു. സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന്റെ നിർദേശപ്രകാരം അധികൃതർ നടത്തിയ പരിശോധനയിലാണ്...

കുവൈത്ത് വിമാനത്താവളത്തിന് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു, സർവീസുകൾ നിർത്തിവെച്ചു

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതായി കുവൈത്ത് വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. മേഖലയിൽ വൻ യുദ്ധഭീതി വിതച്ചുകൊണ്ട് അതീവ വിനാശകരമായ രീതിയിലാണ്...

ആറ് മുറികൾക്ക് പകരം പ്രവർത്തിച്ചത് 25 മുറികൾ,മെത്തകൾ വിരിച്ച് ജീവൻ കാത്ത്‌ നാട്ടുകാർ, ഡൽഹി ഹോട്ടൽ തീപ്പിടിത്തത്തിൽ കരിഞ്ഞമർന്നത് 21 ജീവിതങ്ങൾ; വെന്തുമരിച്ചതിലധികവും വിദേശികൾ

ന്യൂഡൽഹി: ഡൽഹിയിലെ ഹൗസ് റാണിയിലുള്ള ഫ്ലറിഷ് സ്റ്റേ ഹോട്ടലിലുണ്ടായ അതിഭീകരമായ തീപ്പിടിത്തത്തിൽ 21 പേരുടെ ജീവൻ നഷ്ടപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നു. അപകടത്തിൽപ്പെട്ട് മരണപ്പെടുകയും പരിക്കേൽക്കുകയും ചെയ്തവരിൽ ഭൂരിഭാഗവും വിദേശികളാണെന്നാണ് ഏറ്റവും...

Popular this week