കത്രീന കൈഫ് അമ്മയാകാനൊരുങ്ങുന്നു? ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കി പുതിയ ഫോട്ടോ
മുംബൈ: സിനിമാ താരങ്ങളുടെ പ്രത്യേകിച്ച് ബോളിവുഡ് താരങ്ങളുടെ വിവാഹവും വിവാഹാനന്തര ജീവിതവുമെല്ലാം സാമൂഹിക മാധ്യമങ്ങളില്‍ പലവിധ ചര്‍ച്ചകള്‍ക്കും ഇടയാക്കാറുണ്ട്. താരസുന്ദരി കത്രീന കൈഫാണ് അത്തരത്തില്‍ ഇപ്പോള്‍ ഉയരുന്ന ചര്‍ച്ചകളില്‍ ഇടംപിടിച്ചിരിക്കുന്നത്. അമ്മയാകാനുളള തയ്യാറെടുപ്പിലാണോ താരം എന്നാണ് സോഷ്യല്‍മീഡിയ ചോദിക്കുന്നത്.
കഴിഞ്ഞദിവസം മുംബൈ വിമാനത്താവളത്തിലെത്തിയ കത്രീനയുടെ ലുക്ക് ആണ് സംശയങ്ങള്‍ക്ക് ഇടയാക്കിയത്. പീച്ച് നിറത്തിലുളള അയഞ്ഞ കുര്‍ത്തയും പാന്റ്സും ധരിച്ചാണ് കത്രീനയെത്തിയത്. ഈ ചിത്രമാണ് നടി ഗര്‍ഭിണിമാണോ എന്ന ചോദ്യങ്ങള്‍ക്ക് ഇടയാക്കിയത്.
2021 ഡിസംബര്‍ ഒമ്പതിനാണ് ബോളിവുഡ് യുവതാരം വിക്കി കൗശലുമായുളള കത്രീനയുടെ വിവാഹം. ആഘോഷമായി നടന്ന വിവാഹത്തിന് ചലച്ചിത്രമേഖലയ്ക്കകത്തും പുറത്തും നിന്ന് നിരവധി പേരാണ് സാക്ഷ്യംവഹിക്കാനെത്തിയത്. സല്‍മാന്‍ ഖാന്‍ നായകനാവുന്ന ടൈഗര്‍ 3 ആണ് കത്രീനയുടേതായി വരാനിരിക്കുന്ന ചിത്രം. സാറാ അലി ഖാന്‍ നായികയാവുന്ന ചിത്രമാണ് വിക്കിയുടേതായി ഇനി വരുന്നത്.