കാസര്‍കോഡ് 7 പേര്‍ക്ക് കൊവിഡ്,രോഗ ബാധിതര്‍ സഞ്ചരിച്ചത് ഒരേ വാഹനത്തില്‍

കാസര്‍കോഡ്: ജില്ലയില്‍ ഇന്ന് 7 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു.മഹാരാഷ്ട്രയില്‍ നിന്നും വന്ന പുത്തിഗെ സ്വദേശിയായ 57 വയസുകാരനും മുളിയാര്‍ സ്വദേശിയായ 42 വയസുകാരനുംകുമ്പള സ്വദേശികള്‍ ആയ 36 ,38 ,42 ,56 വയസുകാര്‍ക്കുമാണ് രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത് .
ഇതില്‍ കുമ്പള സ്വദേശികള്‍ എല്ലാവരും ഒരു വാഹനത്തില്‍ സഞ്ചരിച്ചിരുന്നവര്‍ ആണ്. ഇതില്‍ 2 പേര്‍ സഹോദരങ്ങള്‍ ആണ് .

ജില്ലയില്‍ ആകെ നിരീക്ഷണത്തില്‍ ഉള്ളവര്‍ – 2648 ഇതില്‍ വീടുകളില്‍ 2161 പേരും ആശുപത്രികളില്‍ 487 പേരും ആണ് നിരീക്ഷണത്തില്‍ ഉള്ളത്.196 സാമ്പിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്.നിരീക്ഷണത്തിലുള്ള 60 പേര്‍ ഇന്ന് നിരീക്ഷണകാലയളവ് പൂര്‍ത്തീകരിച്ചു.ആകെ 445 പേര്‍ കോവിഡ് കെയര്‍ സെന്ററുകളില്‍ നീരിക്ഷണത്തിലാണ്.സെന്റിനല്‍ സര്‍വ്വേ ഭാഗമായി 129സാമ്പിളുകള്‍ പരിശോധനക്ക് അയച്ചു .60 പേരുടെ റിസള്‍ട്ട് നെഗറ്റീവ് ആണ് 69 സാമ്പിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്.

സംസ്ഥാനത്ത് ഇന്ന് 42 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേത്തില്‍ അറിയിച്ചിരുന്നു. ഇതുവരെ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ദിവസമാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞു.കണ്ണൂര്‍ 12, കാസര്‍കോട് 7, പാലക്കാട് 5, കോഴിക്കോട് 5, തൃശൂര്‍ 4, മലപ്പുറം 4, കോട്ടയം 2, കൊല്ലം 1, പത്തനംതിട്ട 1, വയനാട് 1 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്ക്.

രോഗം സ്ഥിരീകരിച്ചവരില്‍ 21 പേര്‍ മഹാരാഷ്ട്രയില്‍ നിന്നെത്തിയവരാണ്. ആന്ധ്രാപ്രദേശില്‍ നിന്നും തമിഴ്നാട്ടില്‍ നിന്നും വന്ന ഓരോരുത്തര്‍ക്കും രോഗം സ്ഥിരീകരിച്ചു. 17 പേര്‍ വിദേശത്ത് നിന്ന് എത്തിയവരാണ്. കണ്ണൂരില്‍ ഒരാള്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗം പിടിപ്പെട്ടത്. കോഴിക്കോട് രോഗം ബാധിച്ചത് ഹെല്‍ത്ത് വര്‍ക്കര്‍ക്കാണ്.

രണ്ടുപേര്‍ ഇന്ന് രോഗമുക്തരായി. സംസ്ഥാനത്ത് ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 732 ആയി. 216 പേര്‍ നിലവില്‍ ചികില്‍സയിലുണ്ട്. 84258 പേര്‍ നിരീക്ഷണത്തിലുണ്ട്. 83649 പേര്‍ വീടുകളിലും ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീനിലും നിരീക്ഷണത്തിലാണ്. 609 പേര്‍ ആശുപത്രികളില്‍ നീരീക്ഷണത്തിലുണ്ട്. ഇന്ന് 162 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 51310 സാംപിള്‍ പരിശോധനയ്ക്ക് അയച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News