InternationalNews
107 യാത്രക്കാരുമായി പാക് വിമാനം തകര്‍ന്ന് വീണു; അപകടം ലാന്‍ഡിംഗിന് തൊട്ടുമുമ്പ്
കറാച്ചി: 107 യാത്രക്കാരുമായി പാക്കിസ്ഥാന്‍ എയര്‍ലൈന്‍സ് വിമാനം കറാച്ചി എയര്‍പോര്‍ട്ടിനു സമീപം തകര്‍ന്നു വീണു. ലാഹോറില്‍ നിന്ന് പറന്നുയര്‍ന്ന വിമാനമാണ് ലാന്‍ഡിങ്ങിനു തൊട്ടു മുമ്പ് തകര്‍ന്ന് വീണത്. ആരും രക്ഷപ്പെട്ടതായി സ്ഥിരീകരണമില്ല.
പാക്ക് എയര്‍ലൈന്‍സിന്റെ എയര്‍ബസ് എ 320 യാത്രവിമാനമാണ് തകര്‍ന്നത്. കറാച്ചി വിമാനത്താവളത്തിനു സമീപം ജനവാസ കേന്ദ്രമായ മാലിറിലെ ജിന്ന ഗാര്‍ഡന്‍ ഏരിയയിലെ മോഡല്‍ കോളനിയിലാണ് തകര്‍ന്നു വീണത്.
പാക്കിസ്ഥാന്‍ മീഡിയ പുറത്തുവിട്ട ദൃശ്യങ്ങളില്‍ നിരവധി വീടുകളും തകര്‍ന്നതായാണ് വിവരം. 99 യാത്രക്കാരും എട്ട് ക്രൂ അംഗങ്ങളും ഉള്‍പ്പെടെ വിമാനത്തില്‍ ഉണ്ടായിരുന്നതായി വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്യുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News