KeralaNews

14 വർഷം ലോട്ടറി വിറ്റു, ഒടുവിൽ കൊച്ചിക്കാരിയെ ഭാഗ്യം തേടിയെത്തി

കൊച്ചി:വർഷങ്ങളായി ലോട്ടറി വിൽപന നടത്തിയ യുവതിക്ക് ഒടുവിൽ ഭാ​ഗ്യദേവതയുടെ കടാക്ഷം. വ്യാഴാഴ്ച ന​റു​ക്കെ​ടു​ത്ത കാരുണ്യ ​പ്ല​സ് ലോട്ടറിയിലൂടെയാണ് ഒ​ന്നാം സ​മ്മാ​ന​മാ​യ 80 ല​ക്ഷം രൂ​പ കാ​ക്ക​നാ​ട് സ്വ​ദേ​ശി​നി​യാ​യ താ​ര​യെ തേടി എത്തിയത്. ഇ​ട​പ്പ​ള്ളി തി​രു​പ്പ​തി ല​ക്കി സെ​ന്‍റ​ര്‍ ഉ​ട​മ​യാണ് താര.

14 വർഷമായി ലോട്ടറി ടിക്കറ്റ് വിറ്റു നടന്ന താരയെ തേടി ഇത്രയും വലിയ സമ്മാനം വരുന്നത് ഇതാദ്യമായാണ്. വി​ല്‍​ക്കാ​തെ ബാ​ക്കി​വ​ന്ന ടി​ക്ക​റ്റു​ക​ളി​ല്‍ ഒ​ന്നാ​യ പി​പി 572677 ന​മ്പർ ഭാഗ്യക്കുറി ടിക്കറ്റിനാണ് സ​മ്മാ​നം ലഭിച്ചത്. പാ​ലാ​രി​വ​ട്ട​ത്ത് ഭ​ര്‍​ത്താ​വ് മു​കു​ന്ദ​നൊപ്പം ഭാ​ഗ്യ​ക്കു​റി വി​ല്‍​പന ന​ട​ത്തു​കയായിരുന്നു താര. ഇതിനിടെ ചെറുതും വലുതമായി നിരവധി തവണ ഭാഗ്യം കടാക്ഷിച്ചിട്ടുണ്ടെങ്കിലും ഇത്രയും വലിയ സമ്മാനം ഇതാദ്യമായാണ്. മുകുന്ദനും താരയും ആ​റു​മാ​സം മു​മ്പാ​ണു ഇ​ട​പ്പ​ള്ളി​യി​ലും വി​ല്‍​പന ആ​രം​ഭി​ച്ച​ത്. കാ​ക്ക​നാ​ട് ക​ള​ക്ട​റേ​റ്റി​നു സ​മീ​പ​മാ​ണ് ഇവർ താ​മ​സിക്കുന്നത്.

വീ​ടി​ന്‍റെ ലോ​ണ്‍ തീ​ര്‍​ക്കു​ന്ന​തി​നോ​ടൊ​പ്പം മ​ക്ക​ള്‍​ക്ക് ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സം ലഭ്യമാക്കണമെന്നാണ് താരയുടെ ആ​ഗ്രഹം. ഭാഗ്യക്കുറി വിൽപന രംഗത്ത് കൂടുതൽ ശക്തമായി തുടരാൻ തന്നെയാണ് താരയുടെ തീരുമാനം. സമ്മാ​നാ​ര്‍​ഹ​മാ​യ ടി​ക്ക​റ്റ് താരയും മുകുന്ദനും ചേർന്നു ബാ​ങ്കി​നു കൈ​മാ​റി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker