28.4 C
Kottayam
Wednesday, May 15, 2024

കർണാടകം: തീരുമാനം ഇന്ന്, പാർലമെണ്ടറി പാർട്ടി യോഗം വിളിച്ച് കോൺഗ്രസ്, എത്താത്ത എം.എൽ.എമാരെ അയോഗ്യരാക്കാൻ നിക്കം

Must read

ബെംഗളുരു: അധികാര വടംവലിയും കുതിരക്കച്ചവടവും പുരോഗമിയ്ക്കുന്ന കർണാടകത്തിന് ഇന്ന് നിർണായക ദിനം. ഭരണമുന്നണിയിൽ നിന്ന് രാജിവെച്ച 13 വിമത എംഎൽഎമാരുടെ കാര്യത്തിൽ സ്‌പീക്കർ ഇന്ന്  തീരുമാനം എടുക്കും. 10 കോൺഗ്രസ്‌ എംഎൽഎമാരും മൂന്ന് ജെഡിഎസ് എംഎൽഎമാരുമാണ് കഴിഞ്ഞ ദിവസം രാജിക്കത്ത് നൽകിയത്.

വിമതർക്ക് അതത് പാർട്ടികൾ മന്ത്രിപദവി  വാഗ്ദാനം  ചെയ്തിരുന്നു. ഒപ്പം കർണാടക രാഷ്ടീയത്തിലെ കിംഗ് മേക്കർ  ഡി കെ ശിവകുമാർ നേരിട്ടെത്തി ചർച്ച നടത്തിയിട്ടും വിമതർ വഴങ്ങിയില്ല. ഇന്ന് അവസാന വട്ട ചർച്ചകൾ നടത്തിയിട്ടും വഴങ്ങിയില്ലെങ്കിൽ രാജി വച്ച എംഎൽഎമാരെ അയോഗ്യരാക്കുന്നതുൾപ്പടെയുള്ള നടപടികളിലേക്ക് നീങ്ങാൻ ആലോചിക്കുകയാണ് കോൺഗ്രസ് നേതൃത്വം. രാവിലെ 9:30ന് വിധാൻ സൗധയിൽ കോൺഗ്രസ്‌ നിയമസഭാ കക്ഷിയോഗം ചേരും. എല്ലാ എംഎൽഎമാർക്കും കക്ഷി നേതാവ് സിദ്ധരാമയ്യ വിപ്പ് നൽകിയിട്ടുണ്ട്. യോഗത്തിന് എത്താത്തവരെ അയോഗ്യരാക്കാനാണ് കോൺഗ്രസ് നീക്കം. ‘തമിഴ്‍നാട്’ മോഡലിൽ എംഎൽഎമാരെ അയോഗ്യരാക്കി സർക്കാരിന്‍റെ ആയുസ്സ് നീട്ടുകയാണ് ലക്ഷ്യം. വിമതർ പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയതിന് തെളിവുണ്ടെന്നും.  കോൺഗ്രസ്‌ നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week