29.5 C
Kottayam
Tuesday, May 7, 2024

കര്‍ണാടകയില്‍ 14 വിമത എം.എല്‍.എമാരെ കൂടി സ്പീക്കര്‍ അയോഗ്യനാക്കി

Must read

ബംഗളൂരു: കര്‍ണാകടയില്‍ ബി.ജെ.പിക്ക് അപ്രതീക്ഷിത തിരിച്ചടി നല്‍കി പതിനാല് വിമത എം.എല്‍.എമാരെ കൂടി സ്പീക്കര്‍ കെ.ആര്‍. രമേശ്കുമാര്‍ അയോഗ്യരാക്കി. ഇതോടെ 17 വിമത എംഎല്‍എമാരും അയോഗ്യരായി. കഴിഞ്ഞ ദിവസം രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാരെയും സ്വതന്ത്ര എം.എല്‍.എയെയും അയോഗ്യരാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ബാക്കിയുള്ള വിമതരെക്കൂടി സ്പീക്കര്‍ അയോഗ്യരാക്കിയത്. പ്രത്യേക വാര്‍ത്താ സമ്മേളനം വിളിച്ചാണ് സ്പീക്കര്‍ നിലപാട് അറിയിച്ചത്. കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ബിജെപി നല്‍ക്കാരിന്റെ തീരുമാനത്തിന് കനത്ത തിരിച്ചടി നല്‍കുന്നതാണ് സ്പീക്കറുടെ നടപടി.
ആര്‍ രാമലിംഗ റെഡ്ഡി, ആര്‍ റോഷന്‍ ബെയ്ജ്, എസ് പി സോമശേഖര്‍, ബസവരാജ്, മുനിരത്ന, പ്രതാപ് ഗൗഡ പാട്ടീല്‍, ശിവറാം ഹെബ്ബാര്‍, വി സി പാട്ടീല്‍, രമേശ് ജാര്‍ക്കഹോളി, ആനന്ദ് സിംഗ്, മഹേഷ് കുമാത്തള്ളി, കെ സുധാകര്‍, എംടിബി നാഗരാജ്, ഉള്‍പ്പെടെ പതിനാല് പേരെയാണ് അയോഗ്യരാക്കിയിരിക്കുന്നത്. അയോഗ്യരാക്കിയവരില്‍ പതിനൊന്ന് പേര്‍ കോണ്‍ഗ്രസ് എംഎല്‍എമാരും മൂന്ന് പേര്‍ ജെഡിഎസ് എംഎല്‍എമാരുമാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week