25.2 C
Kottayam
Sunday, May 19, 2024

ഹെല്‍മെറ്റ് ധരിക്കേണ്ടതിന്റെ ആവശ്യകത ഉയര്‍ത്തിക്കാട്ടി ശ്രദ്ധേയമായി ‘അരികില്‍’

Must read

ഇരുചക്രവാഹനം ഓടിക്കുമ്പോള്‍ ഹെല്‍മറ്റ് ധരിക്കേണ്ടതിന്റെ ആവശ്യകത ഹൃദയസ്പര്‍ശിയായി അവതരിപ്പിച്ച് ‘അരികില്‍’ എന്ന ഹ്രസ്വ ചിത്രം ശ്രദ്ധേയമാകുന്നു. ഇരു ചക്രവാഹനം ഓടിക്കുമ്പോള്‍ അറിഞ്ഞുകൊണ്ട് അവഗണിക്കുന്ന ഹെല്‍മറ്റ് എങ്ങനെയാണ് ജീവിതത്തെ സ്വാധീനിക്കുന്നതെന്ന് ‘അരികില്‍’ കാണിച്ചു തരുന്നു. മാധ്യമപ്രവര്‍ത്തകന്‍ സജീവ് ഇളമ്പലാണ് ഈ ഹ്രസ്വ ചിത്രം ഒരുക്കിയിരിക്കുന്നത്.

ട്രാഫിക് നിയമങ്ങള്‍ തെറ്റിക്കുന്നതിനേയും ചിത്രം ചോദ്യം ചെയ്യുന്നുണ്ട്. അജിത്ത് തോട്ടയ്ക്കാട്, ഡാനി, സഞ്ചു, അഖില്‍ തുടങ്ങിയവരാണ് ചത്രത്തിലെ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ക്യാമറയും എഡിറ്റിങ്ങും നിര്‍വഹിച്ചിരിക്കുന്നത് രാഗേഷ് ആര്‍ ജിയാണ്. പ്രവീണ്‍ ശ്രീനിവാസനാണ് ശബ്ദമിശ്രണവും സംഗീതവും നിര്‍വഹിച്ചിരിക്കുന്നത്.

 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week