കരീനാ കപൂറിനു കോവിഡ്; താരത്തിന്റെ വസതി അടച്ചൂപൂട്ടി: കരണ്‍ ജോഹര്‍ നെഗറ്റീവ്‌

മുംബൈ: ബോളിവുഡ് താരം കരീനാ കപൂറിനു കോവിഡ് ബാധിച്ചതിനു പിന്നാലെ, കരീന, ഭർത്താവു സെയ്ഫ് അലി ഖാൻ, ഇവരുടെ മക്കളായ ടൈമൂർ, ജെ എന്നിവർ താമസിക്കുന്ന വസതി ബ്രിഹൻ മുംബൈ മുനിസിപ്പൽ കോർപറേഷൻ (ബിഎംസി) അടച്ചുപൂട്ടി. ‘കഭി ഖുഷി കഭി ഗം’ ചിത്രത്തിന്റെ 20–ാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി, സംവിധായകൻ കരൺ ജോഹറിന്റെ വസതിയിൽ നടത്തിയ വിരുന്നിൽ പങ്കെടുത്തതിനു ശേഷം താൻ കോവിഡ് പോസിറ്റീവായ വിവരം കരീനതന്നെയാണ് ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ പങ്കുവച്ചത്.

കരീനയുടെ വസതി സീൽ ചെയ്തതിനൊപ്പം, അതേ കെട്ടിടത്തിൽ താമസിക്കുന്ന മറ്റുള്ള ആളുകളുടെ ആർടിപിസിആർ പരിശോധന നടത്താനുള്ള ഒരുക്കത്തിലാണ് അധികൃതർ.

വിരുന്നിൽ പങ്കെടുത്ത കരീനയുടെ ഉറ്റ സുഹൃത്തും ബോളിവുഡ് താരവുമായ അമൃത അറോറയും കോവിഡ് പോസിറ്റീവായിരുന്നു. അമൃതയുടെ വസതിയും സീൽ ചെയ്തിട്ടുണ്ട്. അതിനിടെ, കരൺ ജോഹറിന്റെ കോവിഡ് പരിശോധനാഫലം നെഗറ്റീവായതായും റിപ്പോർട്ടുകൾ പുറത്തുവന്നു.

‘ഞാൻ കോവിഡ് പോസിറ്റീവായിരിക്കുകയാണ്. എല്ലാവിധ മുൻകരുതലുകളും പാലിച്ച് മറ്റുള്ളവരിൽനിന്ന് അകലം പാലിച്ചു കഴിയുകയാണ്. ഞാനുമായി സമ്പർക്കത്തിൽ ഏർപ്പെട്ട എല്ലാവരും കോവിഡ് പരിശോധനയ്ക്കു വിധേയരാകാൻ അഭ്യർഥിക്കുകയാണ്’– തിങ്കളാഴ്ച ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കരീന പറ‍ഞ്ഞതിങ്ങനെ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News