കടവന്ത്രയിലെ മധ്യവയസ്‌കന്റെ മരണം കൊലപാതകം; ഭാര്യ കസ്റ്റഡിയില്‍

കൊച്ചി: കടവന്ത്രയില്‍ തമിഴ്‌നാട് സ്വദേശിയായ മധ്യവയസ്‌കന്‍ മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് ഭാര്യയെ പോലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസം രാത്രിയാണ് തമിഴ്നാട് സ്വദേശിയും കടവന്ത്രമുട്ടത്ത് ലൈനില്‍ താമസിക്കുന്ന ശങ്കറി(45) നെ മദ്യപിച്ച് അബോധാവസ്ഥയില്‍ കണ്ടെത്തിയത്.

തുടര്‍ന്ന് ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. തുടര്‍നടപടികളുടെ ഭാഗമായുള്ള ഇന്‍ക്വസ്റ്റിനിടെ കഴുത്തില്‍ കയര്‍ മുറുക്കിയതിന് സമാനമായ പാട് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് സംഭവം കൊലപാതകമാകാമെന്ന് പോലീസിന് സംശയമുയര്‍ന്നത്.

ഇതോടെ പോലീസ് ഇയാളുടെ ഭാര്യയെയും മകളെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു. സ്ഥിരം മദ്യപാനിയായ ശങ്കര്‍ ഭാര്യയുമായി വഴക്ക് കൂടുന്നത് പതിവായിരുന്നു. കഴിഞ്ഞ ദിവസം ഇത്തരത്തിലുണ്ടായ വഴക്കിനിടയിലാണ് സംഭവം നടന്നത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പോലീസിന് ലഭിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News