ബസ് കാത്ത് നിന്ന യുവതിയെ കടന്നുപിടിച്ചു; 70കാരന്‍ അറസ്റ്റില്‍

പത്തനംതിട്ട: അടൂരില്‍ ബസ് കാത്ത് നിന്ന യുവതിയെ കടന്നുപിടിച്ച് അപമാനിച്ച സംഭവത്തില്‍ എഴുപതുകാരന്‍ അറസ്റ്റില്‍. വള്ളിക്കോട് മാമൂട് കുടമുക്ക് സ്വദേശി കൃഷ്ണന്‍കുട്ടി ആണ് പിടിയിലായത്. ഇക്കഴിഞ 10നാണ് സംഭവം. അടൂര്‍ കെഎസ്ആര്‍ടിസി ജങ്ഷനിലെ സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ യുവതി അമ്മക്കൊപ്പം ബസ് കയറുന്നതിനിടെയാണ് പ്രതി കടന്നുപിടിച്ചത്.

യുവതി കയറിയ അതേ ബസിലാണ് പ്രതിയും വന്നിറങ്ങിയത്.യാത്രക്കാര്‍ ബസില്‍ കയറാന്‍ തിരക്ക് കൂട്ടുന്നതിനിടെയാണ് പ്രതി യുവതിയെ കടന്നുപിടിച്ചത്. ബസില്‍ കയറിയ യുവതി സംഭവം അമ്മയോട് പറയുകയും തുടര്‍ന്ന് ഇവര്‍ ഹോം ഗാര്‍ഡിനെ വിവരം അറിയിക്കുകയും ചെയ്തു.

ഇതിനിടെ പ്രതി നഗരത്തില്‍ നിന്നും മറ്റൊരു ബസില്‍ കയറി രക്ഷപ്പെട്ടിരുന്നു.തുടര്‍ന്ന് അടൂര്‍ പൊലീസ് സ്റ്റേഷനില്‍ എത്തി യുവതി പരാതി നല്‍കി. നഗരത്തിലെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News