31 C
Kottayam
Saturday, September 28, 2024

വീടുകുത്തിതുറന്ന് കവര്‍ച്ച: രണ്ടംഗസംഘം വാഹനത്തിലെത്തുന്ന നിരീക്ഷണ ക്യാമറാദൃശ്യം ലഭിച്ചു

Must read

പയ്യന്നൂര്‍: മാതമംഗലം പാണപ്പുഴ റോഡിലെ മാത്ത്വയലില്‍ കഴിഞ്ഞ ദിവസം നടന്ന കവര്‍ച്ചയില്‍ പൊലിസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. സ്വര്‍ണം ഉള്‍പ്പെടെ വലിയ തോതില്‍ മോഷണം വീട്ടില്‍ നിന്നും നഷ്ടമായിട്ടുണ്ട്. മാതമംഗലം പാണപ്പുഴ റോഡിലെ റിട്ട.ബാങ്ക്് ഉദ്യോഗസ്ഥന്‍ ജയപ്രസാദ്-ദീപ ദമ്പതികളുടെ വീട്ടിലാണ് ജൂണ്‍ 19-ന് പുലര്‍ച്ചെ മൂന്നുമണിക്കാണ് കവര്‍ച്ച നടന്നത്.

റിട്ട. എസ്.ബി. ഐ ഉദ്യോഗസ്ഥന്‍ ജയപ്രസാദും ഭാര്യ ദീപയും ആയുര്‍വേദ ചികിത്സയ്ക്കായി ആശുപത്രിയിലായിരുന്നു. ഇരുചക്രവാഹനത്തിലും കാറിലും എത്തിയ സംഘമാണ് കവര്‍ച്ച നടത്തിയതെന്ന് സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്.

ഇവര്‍ വീടിന്റെ സിറ്റൗട്ടിലെ ലൈറ്റ് തകര്‍ക്കുകയും തുടര്‍ന്ന് മുന്‍വശത്തെ കതക് കുത്തിതുറന്ന് അകത്തുകടയ്ക്കുകയും വീട്ടിലെ അലമാരകളില്‍ സൂക്ഷിച്ചിരുന്ന സാധനങ്ങള്‍ എല്ലാം വലിച്ചുവാരി ഇടുകയും അലമാരയിലുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങളും ഡയമണ്ട് ആഭരണങ്ങളും എടുത്തുകൊണ്ടു പോവുകയാണ്ചെയ്തതെന്ന് വീട്ടുകാര്‍ പൊലിസിന് മൊഴിനല്‍കിയിട്ടുണ്ട്.

23-പവന്‍ സ്വര്‍ണവും മൂന്ന് ലക്ഷം രൂപയുടെ ഡയമണ്ടും നഷ്ടപ്പെട്ടതായാണ് പരാതി. സമീപത്തു നിന്നും മോഷണം നടത്താന്‍ ഉപയോഗിച്ച സാധനങ്ങളും കണ്ടെത്തിയിട്ടുണ്ട്. സമീപത്തെ സി.സി.ടി.വി ക്യാമറകളും പരിശോധിച്ചതില്‍ നിന്നും പ്രതികള്‍ തളിപറമ്പ് ഭാഗത്തേക്ക് പോയതെന്ന് സൂചന ലഭിച്ചിട്ടുണ്ട്.

രണ്ടാളുകള്‍ വീട്ടില്‍ മോഷണം നടത്തുകയും ബാക്കിയുളളവര്‍ പുറത്തുനിന്ന് സാഹചര്യങ്ങള്‍ ഒരുക്കുകയുമാണ് ചെയ്തത്. പ്രതികളെ കുറിച്ചു സൂചന ലഭിച്ചിട്ടുണ്ടെന്നും ഇവര്‍ ഉടന്‍ പിടിയിലാകുമെന്നും പൊലിസ് അറിയിച്ചു. പയ്യന്നൂര്‍ ഡി.വൈ. എസ്.പി എ. ഉമേഷിന്റെ നേതൃത്വത്തില്‍ പെരിങാം ഇന്‍സ്പെക്ടര്‍ പി.രാജേഷ്, എസ്. ഐ പി.ഷമീര്‍ എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷണം നടത്തുന്നത്.

മഴക്കോട്ടു ധരിച്ചു വാഹനത്തിലെത്തിയ രണ്ടംഗ സംഘം പുലര്‍ച്ചെ മൂ്ന്ന് മൂന്ന് മണിക്കാണ് അയല്‍വാസി വൈകുന്നേരം വീട്ടില്‍ ലൈറ്റിട്ടിരുന്നത് അണച്ച ശേഷമാണ് കവര്‍ച്ച നടത്തിയതെന്നു സി.സി.ടി.വി ക്യാമറാദൃശ്യങ്ങളില്‍ നിന്നും വ്യക്തമായിട്ടുണ്ട്. മഴക്കോട്ടു ധരിച്ചെത്തിയ സംഘം വീട്ടിനകത്തേക്ക് കയറി നാലുമുറികളിലെ അലമാരകള്‍ കുത്തിതുറന്നാണ് സ്വര്‍ണാഭരണങ്ങളും ഡയമണ്ട് കമ്മലും ഉള്‍പ്പെടെ 16-ലക്ഷത്തിന്റെ ആഭരണങ്ങള്‍ കവര്‍ന്നത്. മോഷണം നടന്ന വീട്ടില്‍ ഫോറന്‍സിക് വിഭാഗവും ഡോഗ് സ്‌ക്വാഡുംപരിശോധനയും നടത്തിയിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നടിയെ പീഡിപ്പിച്ച കേസ്: അഡ്വ. വി.എസ് ചന്ദ്രശേഖരൻ അറസ്റ്റിൽ

കൊച്ചി:ആലുവ സ്വദേശിനിയായ നടിയെ പീഡിപ്പിച്ച കേസിൽ ലോയേഴ്സ് കോൺഗ്രസ് ഭാരവാഹി ആയിരുന്ന അഡ്വ. വി.എസ് ചന്ദ്രശേഖരൻ അറസ്റ്റ്. ചോദ്യം ചെയ്യലിനുശേഷം പ്രത്യേക അന്വേഷണസംഘമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മുൻകൂർ ജാമ്യം ഉള്ളതിനാൽ വൈദ്യ പരിശോധനയ്ക്കുശേഷം...

അർ‌ജുൻ ഇനി ഓർമ്മ; കണ്ണീരോടെ വിടനൽകി ജന്മനാടും കുടുംബവും

കോഴിക്കോട്: പ്രിയപ്പെട്ട അര്‍ജുൻ ഇനി ജനഹൃദയങ്ങളിൽ ജീവിക്കും. നാടിന്‍റെ യാത്രാമൊഴി ഏറ്റുവാങ്ങി കോഴിക്കോട് കണ്ണാടിക്കലിലെ അമരാവതി വീടിനോട് ചേര്‍ന്ന് അര്‍ജുൻ നിത്യനിദ്രയിലേക്ക് മടങ്ങി. വൻ ജനാവലിയുടെ സാന്നിധ്യത്തിൽ രാവിലെ 11.20ഓടെയാണ് സംസ്കാര ചടങ്ങുകള്‍...

Gold Rate Today: പത്ത് ദിവസങ്ങൾക്ക് ശേഷം സ്വർണവിലയിൽ ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ്. ഒരു പവൻ സ്വർണത്തിന് ഇന്ന് 40 രൂപ കുറഞ്ഞു. പത്ത് ദിവസങ്ങൾക്ക് ശേഷമാണു സ്വർണവില കുറയുന്നത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 56760...

സുരേഷ് ഗോപിക്കെതിരെ തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി സിപിഐ

തൃശൂര്‍: കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ സിപിഐ തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി. തൃശ്ശൂർ പൂരം അലങ്കോലമായതിനെ തുടർന്ന് ബിജെപി സ്ഥാനാർത്ഥിയായിരുന്ന സുരേഷ് ഗോപി നിയമവിരുദ്ധമായി ആംബുലൻസിൽ സഞ്ചരിച്ചുവെന്നാരോപിച്ചാണ് സിപിഐ പരാതി...

മുംബൈയിൽ ഭീകരാക്രമണ സാധ്യതയെന്ന് മുന്നറിയിപ്പ്; അതീവ ജാ​ഗ്രത

മുംബൈ: ഭീകരാക്രമണ സാധ്യതയുണ്ടെന്ന കേന്ദ്ര ഏജൻസികളുടെ മുന്നറിയിപ്പിനെ തുടർന്ന് മുംബൈയിൽ സുരക്ഷ ശക്തമാക്കി. ന​ഗരത്തിലെ വിവിധ ആരാധനാലയങ്ങളിലും തിരക്കേറിയ സ്ഥലങ്ങളിലും ഉൾപ്പെടെ സുരക്ഷ വർധിപ്പിച്ചതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു. ഈ സ്ഥലങ്ങളിൽ മോക് ഡ്രില്ലുകൾ...

Popular this week