31.1 C
Kottayam
Tuesday, May 7, 2024

കൊവിഡ് ചികിത്സക്കായി കൂടുതല്‍ സംവിധാനങ്ങള്‍ ഒരുക്കി കളമശേരി മെഡിക്കല്‍ കോളേജ്

Must read

കൊച്ചി: കൊവിഡ് രോഗികളുടെ എണ്ണം ദിവസേന വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഗുരുതരാവസ്ഥയിലാകുന്ന രോഗികള്‍ക്ക് വിദഗ്ദ്ധ ചികിത്സ ഉറപ്പാക്കാന്‍ എറണാകുളം കളമശ്ശേരി മെഡിക്കല്‍ കോളജില്‍ സൗകര്യങ്ങള്‍ വിപുലപ്പെടുത്തി. കൂടുതല്‍ ഐ സി യു ബെഡുകളും വെന്റിലേറ്ററുകളും ഉറപ്പാക്കി അപകടാവസ്ഥയിലേക്ക് നീങ്ങുന്ന രോഗികളെ തിരിച്ചു ജീവിതത്തിലേക്ക് കൊണ്ട് വരാനാണ് മെഡിക്കല്‍ കോളജ് അധികൃതരുടെ ശ്രമം.

യന്ത്ര സഹായത്തോടെ പ്രവര്‍ത്തിപ്പിക്കുന്നവ അടക്കം 40 കിടക്കകളാണ് മെഡിക്കല്‍ കോളജിലെ പുതിയ കൊവിഡ് ഐസിയുവിലുള്ളത്എല്ലാ ബെഡുകള്‍ക്കും വെന്റിലേറ്റര്‍ പിന്തുണയുണ്ട്തീവ്ര രോഗാവസ്ഥയിലുള്ള 40 രോഗികളെ വരെ ഒരേ സമയം വെന്റിലേറ്ററില്‍ ചികില്‍സിക്കാന്‍ കഴിയും.

ഇതോടെ 75 വെന്റിലേറ്ററുകള്‍ ആണ് കളമശേരി മെഡിക്കല്‍ കോളജില്‍ ഉള്ളത്.ഇമേജ് ട്രാന്‍സ്ഫര്‍ ചെയ്യുന്നതിന് പാക്സ് സംവിധാനം, രണ്ട് ഡയാലിസിസ് യൂനിറ്റുകള്‍, രണ്ട് ബ്ലഡ് ഗ്യാസ് അനലൈസര്‍, 3 വീഡിയോ ലാറിങ്ങ്ഗോസ്‌കോപ്പ്, അള്‍ട്രാ സൗണ്ട് , ഡിജിറ്റല്‍ എക്സ്റേ എന്നിവയും ഐസിയുവില്‍ സജ്ജീകരിച്ചിട്ടുണ്ട്.ആരോഗ്യ വകുപ്പിന്റെ ഇ ഹെല്‍ത്ത് സോഫ്റ്റ് വെയറിലാണ് പ്രവര്‍ത്തനങ്ങളുടെ ഏകോപനം.
കൊവിഡ് പശ്ചാത്തലത്തില്‍ സെന്‍ട്രലൈസ്ഡ് എസി വിഛേദിച്ച് ടവര്‍ എസിയിലും ഐ സി യു പ്രവര്‍ത്തിപ്പിക്കാന്‍ സംവിധാനമുണ്ട്.

കൊവിഡ് പ്രോട്ടോകോള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനായി സിസിടിവി കാമറ ശ്യംഖലയും ഒരുക്കിയിരിക്കുന്നു.ഗുരുതരാവസ്ഥയിലേക്ക് എത്തുന്ന രോഗികള്‍ക്ക് പ്ലാസ്മ തെറാപ്പി ഉള്‍പ്പടെയുള്ള ചികില്‍സ നല്‍കാനുള്ള സൗകര്യം ഇവിടുണ്ട്. നിലവില്‍ 18 രോഗികള്‍ ആണ് കൊവിഡ് ഐസിയു വില്‍ ഉള്ളത്. ഇവരില്‍ അഞ്ചു പേര്‍ക്ക് സി പാപ് വഴിയും ഒരാള്‍ക്ക് ഇന്റുബേഷന്‍ വഴിയും കൃതിമ ശ്വാസോശ്വാസം നല്‍കുന്നുണ്ട്. രണ്ട് രോഗികള്‍ക്ക് പ്ലാസ്മ തെറാപ്പിയിലൂടെ രോഗം ഭേദമാക്കാനുള്ള ശ്രമം നടന്നു വരുന്നു. ഒരാള്‍ക്ക് കൊവിഡ് ചികില്‍സക്ക് ഉപയോഗിക്കുന്ന റെംഡിസിവേര്‍ മരുന്നും നല്‍കുന്നുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week