25.4 C
Kottayam
Sunday, May 19, 2024

തമിഴ്നാട്ടിൽ ലോക്ഡൗൺ നീട്ടി, കേരളത്തിൽ നിന്നെത്തുന്നവർക്ക് ഇ-പാസ് നിർബന്ധമാക്കി

Must read

ചെന്നൈ: കൊവിഡ് ഭീതിയേറുന്ന സാഹചര്യത്തില്‍ തമിഴ്നാട്ടിൽ ലോക്ഡൗൺ ഓഗസ്റ്റ് 31 വരെ നീട്ടി. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് തമിഴ്നാട്ടിലേക്ക് പ്രവേശിക്കുന്നതിനും ജില്ലാ അതിർത്തികൾ കടക്കുന്നതിനും ഇ പാസ് നിർബന്ധമാക്കി.

സംസ്ഥാനത്ത് ഓഗസ്റ്റ് 31 വരെ ബസ് സർവ്വീസും ടാക്സി സർവ്വീസും ഉണ്ടാകില്ല. അവശ്യസാധങ്ങൾ വിൽക്കുന്ന കടകൾക്ക് വൈകിട്ട് 7 വരെ തുറക്കാൻ അനുമതിയുണ്ട്. എല്ലാ ഞാറാഴ്ചകളിലും സമ്പൂർണ ലോക്ഡൗൺ ആയിരിക്കും. രാത്രി യാത്രാ നിയന്ത്രണം തുടരുമെന്നും ജിമ്മും യോഗാ കേന്ദ്രവും ഷോപ്പിങ്ങ് മാളുകളും തുറക്കില്ലെന്നും തമിഴ്നാട് സര്‍ക്കാര്‍ വ്യക്തമാക്കി.

തമിഴ്നാട്ടിൽ ആറായിരത്തിന് മുകളിൽ കേസുകൾ ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്തത്. 6,426 പുതിയ കേസുകളാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ സംസ്ഥാനത്ത് ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 2,34,114 ആയി. ചെന്നൈയില്‍ മാത്രം ഇന്നലെ 1117 പേര്‍ക്ക് കൂടി രോഗം ബാധിച്ചതോടെ ആകെ രോഗികളുടെ എണ്ണം 97,575 ആയി..82 പേരാണ് ഇന്നലെ തമിനാട്ടില്‍ മരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് മരണം 3741 ആയി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week