23.9 C
Kottayam
Tuesday, May 21, 2024

കക്കയം, ബാണാസുര സാഗര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറക്കും; ജാഗ്രത നിര്‍ദ്ദേശം

Must read

കോഴിക്കോട്: കക്കയം ഡാം തുറക്കും. ഡാമിന്റെ രണ്ട് ഷട്ടറുകള്‍ ഒരടി വീതം തുറക്കാനാണ് ജില്ലാ കളക്ടര്‍ അനുമതി നല്‍കിയിരിക്കുന്നത്. കുറ്റ്യാടിപ്പുഴയുടെ ഇരുകരകളിലും ഉള്ളവര്‍ ജാഗ്രത പാലിക്കണമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ആവശ്യമായ സുരക്ഷാ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും കോഴിക്കോട് ജില്ലാ കളക്ടര്‍ അറിയിച്ചു.

നിലവില്‍ 2485 അടിയാണ് കക്കയം റിസര്‍വോയറിലെ ജലനിരപ്പ്. വൃഷ്ടിപ്രദേശത്ത് ഇപ്പോഴും മഴ തുടരുന്നതിനാല്‍ റിസര്‍വോയറില്‍ ജലനിരപ്പ് ഉയര്‍ന്ന് ഏറ്റവും കൂടിയ ജലനിരപ്പായ 2487 അടി എത്താന്‍ സാധ്യത ഉള്ളതിനാലാണ് ഷട്ടര്‍ തുറക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി കെ.എസ്.ഇ.ബി അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എഞ്ചിനീയറാണ് കളക്ടറെ സമീപിച്ചത്.

കക്കയം ഡാമിന് പുറമേ വൃഷ്ടി പ്രദേശത്ത് കനത്ത മഴ ആയതിനാല്‍ ബാണാസുര സാഗര്‍ അണക്കെട്ട് വീണ്ടും തുറക്കും. സെക്കന്റില്‍ 8500 ലിറ്റര്‍ വെള്ളമാകും ഒഴുക്കി വിടുക. സ്പില്‍വേ ഷട്ടര്‍ നാളെ ഉച്ചയ്ക്ക് 12 മണിക്ക് തുറക്കും. അണക്കെട്ടിന്റെ താഴ്വാരത്തുള്ളവര്‍ ആവശ്യമെങ്കില്‍ മാറി താമസിക്കണമെന്ന് ഡാം അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നിലവില്‍ അണക്കെട്ടിലെ ജലനിരപ്പ് 774.35 മീറ്ററാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week