KeralaNews

കെ. സ്വിഫ്റ്റ് അപകടങ്ങൾ:ഡ്രൈവർമാർക്ക് വീഴ്ച, ജോലിയിൽ നിന്ന് നീക്കി

തിരുവനന്തപുരം: ഏപ്രിൽ പതിനൊന്നാം തീയതി സർവ്വീസ് ആരംഭിച്ച കെഎസ്ആർടിസി – സ്വിഫ്റ്റ് ബസുകൾ അപകടത്തിൽപ്പെട്ട സംഭവത്തിൽ ഡ്രൈവർമാർക്കെതിരെ നടപടി എടുത്തു. അപകടത്തിൽപ്പെട്ട ബസുകൾ ഓടിച്ച ഡ്രൈവർമാരെ ജോലിയിൽ നിന്നും നീക്കം ചെയ്തു. ഡ്രൈവർമാരുടെ ഭാഗത്ത് വീഴ്ചയുണ്ടെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി.

സർവ്വീസുകൾ ഫ്ലാ​ഗ് ഓഫ് ചെയ്ത് 24 മണിക്കൂറിന് അകമാണ് രണ്ട് അപകടങ്ങൾ നടന്നത്. ഇന്റേണൽ കമ്മിറ്റി നടത്തിയ അന്വേഷണത്തിൽ അപകടം സംഭവിച്ചതിൽ ഡ്രൈവർമാരുടെ ഭാ​ഗത്ത് നിന്നുണ്ടായ വീഴ്ച ചെറുതല്ലെന്നാണ് വിലയിരുത്തൽ.

ഏപ്രിൽ 11 ആം തീയതി രാത്രി 11 മണിക്ക് തിരുവനന്തപുരം ജില്ലയിലെ കല്ലമ്പലത്ത് വെച്ചും , ഏപ്രിൽ 12 ആം തീയതി രാവിലെ 10.25 ന് മലപ്പുറം ജില്ലയിലെ കോട്ടക്കൽ വെച്ചുമാണ് അപകടങ്ങൾ സംഭവിച്ചത്.

സംസ്ഥാനത്തെ പൊതുഗതാഗതമേഖലയില്‍ പുതുയുഗത്തിനി‍റെ തുടക്കം എന്ന അവകാശവാദവുമായാണ് കെഎസ്ആർടിസി സ്വിഫ്റ്റിന് തുടക്കമായത്. തിരുവനന്തപുരത്തു നിന്നും കോഴിക്കേട്ടേക്കുള്ള കെഎസ് 29 ബസ്സാണ് ആദ്യം അപകടത്തില്‍പെട്ടത്. കല്ലമ്പലത്തിനടുത്ത് എതിരെ നിന്നു വന്ന ലോറി ഉരസുകയായിരുന്നു. റിയര്‍ വ്യൂ മിറര്‍ തകര്‍ന്നു. മുന്‍ഭാഗത്ത് പെയിന്‍റും പോയി. യാത്രക്കാര്‍ക്ക് പരിക്കില്ല.മറ്റൊരു കണ്ണാടി പിടിപ്പിച്ച് യാത്ര തുടര്‍ന്നു.

കോഴിക്കോട് നിന്നു തിരുവനന്തപുരത്തേക്ക് വന്ന കെഎസ് 36 ബസ് മലപ്പുറം ചങ്കുവെട്ടില്‍ സ്വകാര്യ ബസ്സുമായി ഉരസിയാണ് രണ്ടാമത്തെ അപകടം. ഒരു വശത്തെ പെയിന്‍റ് പോയി. കെഎസ്ആർടിസി സ്വിഫ്റ്റിലെ ജീവനക്കാരെല്ലാം കരാര്‍ വ്യവസ്ഥയിലുള്ളവരാണ്. വോള്‍വോ അടക്കമുള്ള ബസ്സുകള്‍ ഓടിച്ച് കാര്യമായ പരിചയം ഇല്ലാത്തവരാണ് ഭൂരിഭാഗം പേരുമെന്ന ആക്ഷേപവും ശക്തമാണ്.

വിഷു – ഈസ്റ്റർ ; ചെന്നൈയിലേക്ക് അധിക സർവ്വീസുമായി കെഎസ്ആർടിസി- സ്വിഫ്റ്റ്

തിരുവനന്തപുരം; വിഷു, ഈസ്റ്റർ അവധിക്കാലത്തോട് അനുബന്ധിച്ച് ചെന്നൈയിൽ നിന്നുള്ള യാത്രക്കാർക്ക് വേണ്ടി കെഎസ്ആർടിസി- സ്വിഫ്റ്റ് തിരുവനന്തപുരത്ത് നിന്നും ചെന്നൈയിലേക്ക് രണ്ട് അധിക സർവ്വീസ് നടത്തും. കെഎസ്ആർടിസി – സ്വിഫ്റ്റ് എ.സി സ്വീറ്റർ ബസുകളാണ് സർവ്വീസ് നടത്തുക.

ഏപ്രിൽ 17 ന് തിരുവനന്തപുരത്ത് നിന്ന് വൈകുന്നേരം 6.30ന് ആലപ്പുഴ, തൃശ്ശൂർ, പാലക്കാട് സേലം വഴി ചെന്നൈ ( ടിക്കറ്റ് നിരക്ക് :2181 രൂപ)യിലേക്കും, വൈകുന്നേരം 7.30 തിന് തിരുവനന്തപുരത്തു നിന്ന്നാഗർ കോവിൽ, തിരുനൽവേലി, മഥുര, ട്രിച്ചി വഴി ചെന്നൈ ( ടിക്കറ്റ് നിരക്ക്: 1953 രൂപ)യിലേക്കുമാണ് സർവ്വീസ് നടത്തുക. ഇതേ ബസുകൾ 18 ന് വൈകുന്നേരം 6.30 തിന് സേലം വഴി തിരുവനന്തപുരത്തേക്കും, 7.30 തിന് നാ​ഗർകോവിൽ വഴി തിരുവനന്തപുരത്തേക്കും സർവ്വീസുകൾ നടത്തും.

ഓൺലൈൻ ടിക്കറ്റ് റിസർവേഷൻ www.online.keralartc.com എന്ന വെബ്സൈറ്റ് വഴിയും ente ksrtc (എന്റെ കെഎസ്ആർടിസി) എന്ന mobile app വഴിയും ടിക്കറ്റുകൾ ലഭ്യമാണ്. For enquiry (24*7) +91 471- 2463799, +91 9447071021.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker