KeralaNews

മോദിസര്‍ക്കാര്‍ സഹായിച്ചില്ലെങ്കില്‍ സംസ്ഥാന ട്രഷറി പൂട്ടിയേനെ: കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: മോദിസര്‍ക്കാര്‍
കൈ അയച്ച് സഹായിച്ചിരുന്നില്ലായിരുന്നെങ്കില്‍ സംസ്ഥാന ട്രഷറി അടച്ച് പൂട്ടേണ്ടി വരുമായിരുന്നുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍.

ബിജെപിയുടെ കേരള ജന സംവാദ് മഹാ വെര്‍ച്ച്വല്‍ റാലിയില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. കൊവിഡ് പ്രതിരോധത്തില്‍ കേരളം മുന്നേറുന്നുവെങ്കില്‍ അതിന് മോദിസര്‍ക്കാരിന്റെ പിന്തുണ ഉള്ളത് കൊണ്ടുമാത്രമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

കോവിസ് പ്രതിരോധത്തിന് കേരളത്തിന്റെ ആവശ്യം കണ്ടറിഞ്ഞ് സഹായിച്ച സര്‍ക്കാരാണ് നരേന്ദ്ര മോദി സര്‍ക്കാര്‍. സംസ്ഥാനത്തിന്റെ ചിരകാല ആവശ്യമായ കടമെടുപ്പ് പരിധി 5% വര്‍ദ്ധിപ്പിച്ചു. റവന്യൂ കമ്മി മറികടക്കാന്‍ 4750 കോടി നല്‍കി.  

കേന്ദ്രസര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികള്‍ ഫലം കാണുമ്പോള്‍ കേരളത്തിന്റെ 20000 കോടി പാക്കേജ് എങ്ങും എത്തിയിട്ടില്ല. ഇപ്പോള്‍ ജനങ്ങളുടെ മേല്‍ ഇരട്ടി ഭാരം അടിച്ചേല്‍പിക്കുകയാണ്.  വൈദ്യുതി ബില്ലിലെ വര്‍ദ്ധനവ് ജനങ്ങള്‍ക്കുള്ള ഇരുട്ടടിയാണ്. പ്രവാസികള്‍ ഒരു തരത്തിലും വരരുതെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം. അതിനായി പ്രധാനമന്ത്രിക്ക് നിരന്തരം കത്ത് അയക്കുകയാണ്.

ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ പോലെ കോടികളുടെ അഴിമതിയും കൊള്ളയും നടത്താന്‍ കൊറോണയുടെ മറവില്‍ ശ്രമിക്കുകയാണ്.  ഗോഡ്‌സ് ഓണ്‍ കണ്‍ട്രിയായ കേരളത്തെ ഗൂണ്ടകളുടെ സ്വന്തം നാടാക്കി. മുഖ്യമന്ത്രിയുടെ മകളുടെ വിവാഹത്തില്‍ കൊലാപത കുറ്റത്തിന് സുപ്രീം കോടതി ശിക്ഷിച്ച ഒന്നാം പ്രതിയും പങ്കെടുക്കുന്നു.

ആഭ്യന്തരം കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയുടെ ക്ലിഫ് ഹൗസില്‍ കൊലയാളികള്‍ വിഹരിക്കുന്നു. പെണ്‍കുട്ടികളും സ്ത്രീകളും അടക്കം കൊല്ലപ്പെടുന്നു. എന്നിട്ടും ക്രമസമാധാനം പരിപാലിക്കേണ്ട മുഖ്യമന്ത്രി കൈമലര്‍ത്തുകയാണ്.

പറയുന്നത് പോലെ ചെയ്യുന്ന സര്‍ക്കാര്‍ കേന്ദ്രം ഭരിക്കുന്നത് കൊണ്ടാണ് അപകടത്തില്‍ മരണപ്പെട്ട രണ്ട് ആരോഗ്യപ്രവര്‍ത്തകരുടെ കുടുംബത്തിന്  ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷാ പദ്ധതി പ്രകാരം 50 ലക്ഷത്തിന്റെ പരിരക്ഷ നല്‍കിയത്. കേന്ദ്രം ജനപ്രിയ പദ്ധതികള്‍ നടപ്പിലാക്കുമ്പോള്‍ ജനങ്ങളുടെ വിശ്വാസം നേടാന്‍ പോലും സംസ്ഥാന സര്‍ക്കാരിന് കഴിയുന്നില്ല. കേന്ദ്ര പദ്ധതികള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ ഗൃഹസമ്പര്‍ക്ക പരിപാടി നടത്തുമെന്നും കേരള ജനസംവാദ് ചരിത്രത്തില്‍ എഴുതി ചേര്‍ക്കപെടുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker