തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയേക്കാള്‍ വലിയ അഴിമതിക്കാരനായി പിണറായി വിജയന്‍ മാറിയെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. കുറ്റങ്ങളെല്ലാം സംസ്ഥാന പോലീസ് മേധാവിയുടെ മേല്‍ കെട്ടിവെച്ച് രക്ഷപ്പെടാനാണ് പിണറായി ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഈ സര്‍ക്കാരിനു കീഴില്‍ വന്‍ അഴിമതികള്‍ നടക്കുന്നുണ്ടെന്നും ആ അഴിമതികള്‍ക്ക് മുഖ്യമന്ത്രിയുടെ ബന്ധുവാണ് നേതൃത്വം നല്‍കുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു. കേന്ദ്രം ഭരിക്കുന്നത് നരേന്ദ്രമോദിയും അമിത് ഷായുമാണെങ്കില്‍ ഇനി അഴിമതികള്‍ മൂടിവയ്ക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോഴിക്കോട്ട് ഷഹീന്‍ബാഗ് സ്‌ക്വയര്‍ എന്ന് പേരിട്ട് സമരം നടത്തുന്നത് തീവ്രവാദികളാണെന്നും സുരേന്ദ്രന്‍ തുറന്നടിച്ചു. ഇവിടെ പന്തല്‍ കെട്ടാനോ സമരം നടത്താനോ കോര്‍പ്പറേഷന്‍ അനുമതി നല്‍കിയിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയ സുരേന്ദ്രന്‍ എന്താണ് നടക്കുന്നത് എന്ന് പോലീസ് വിശദമായി അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു.
പിണറായി ഉമ്മന്‍ ചാണ്ടിയേക്കാള്‍ വലിയ അഴിമതിക്കാരനായി മാറിയെന്ന് കെ. സുരേന്ദ്രന്‍
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News

