KeralaNewsRECENT POSTS

തിരുവനന്തപുരത്തുകാര്‍ നല്ല ചൂടന്മാരാണ്, മൃണാളിന്റെ ആറ്റിട്യൂഡാണ് മാറ്റേണ്ടത്; മൃണാള്‍ ദാസിനെതിരെ ആഞ്ഞടിച്ച് കിടിലം ഫിറോസ്

വ്‌ളോഗിലൂടെ തിരുവനന്തപുരത്തുകാരെ അപമാനിച്ച ഫുഡ് വ്‌ളോഗര്‍ മൃണാള്‍ ദാസിനെതിരെ ആഞ്ഞടിച്ച് ആര്‍.ജെ കിടിലം ഫിറോസ്. തിരുവനന്തപുരത്തുകാരെ അപമാനിച്ചുകൊണ്ട് സംസാരിക്കുമ്പോള്‍ മൃണാളിന്റെ മുഖത്ത് വന്ന ‘പുച്ഛഭാവം’ മാറ്റണമെന്നും അത് മാറ്റിക്കൊണ്ട് നന്ദി പറയുന്നതാണ് നല്ലതെന്നും ഫിറോസ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത തന്റെ വീഡിയോയിലൂടെ പറയുന്നു. വിളമ്പാന്‍ മനസുള്ളവരാണ് തിരുവനന്തപുരത്തുകാരെന്നും മൃണാലിന്റെ ആറ്റിട്യൂഡ് ആണ് മാറ്റേണ്ടതെന്നും ഫിറോസ് ഉപദേശിക്കുന്നു. വിഡിയോയ്ക്കൊപ്പം ഒരു കുറിപ്പും ഫിറോസ് പോസ്റ്റ് ചെയ്തിരുന്നു.

കിടിലം ഫിറോസിന്റെ ഫേസ്ബുക്ക് പോസ്റ്റ് ചുവടെ:

‘ശരിയാണ് ! ഈ ആറ്റിറ്റിയൂഡ് മൃണാളങ്ങു മാറ്റാന്‍ സമയമായെന്നാണ് ഞങ്ങള്‍ക്കും തോന്നുന്നത് തിരുവനന്തപുരത്തുകാര്‍ നല്ല ചൂടന്മാരാടോ .ചൂടോടെ ,വൃത്തിയ്ക്ക് ഭക്ഷണം കഴിക്കാനും വിളമ്ബാനും ഇഷ്ടപ്പെടുന്നവര്‍ ! ഫ്രഷ് ഭക്ഷണം കണ്ടാല്‍ പോലും മനസ്സിലാകുന്നവര്‍ ഒരരിമണിപോലും പാഴാക്കാതെ ഭക്ഷണം കഴിക്കാനിഷ്ടപ്പെടുന്നവര്‍ ഫൈവ് സ്റ്റാര്‍ ഹോട്ടലുകളുടെ ഫ്രീസറില്‍ ഇരുന്നു പഴകിയ വിഭവങ്ങള്‍ താങ്കള്‍ക്ക് രുചികരമായി തോന്നിയേക്കാം .

പക്ഷേ ഞങ്ങള്‍ക്കതിന്റെ പിന്നാമ്ബുറം മനസ്സിലാക്കാനുള്ള തലച്ചോറുണ്ട് .അമ്മച്ചിക്കടകളിലെ ഊണുകള്‍ തപ്പിനടക്കുന്ന ,ചൂട് മാറിയ തട്ടുദോശ കഴിക്കാത്ത,വിളമ്ബാത്ത ,തണുത്ത ചായപോലും കഴിക്കാത്തവരാണ് ഞങ്ങള്‍ .വൃത്തിയിയില്ലായ്മ സ്വന്തം വീട്ടിലാണെങ്കിലും ആദ്യം ചൂണ്ടിക്കാണിക്കുന്നവരും ഞങ്ങളാണ് .താങ്കളുടെ മുഖത്ത് വന്ന ആ പുച്ഛഭാവമുണ്ടല്ലോ !തിരുവനന്തപുരത്തുകാരുടെ ഭക്ഷണ സംസ്‌കാരത്തിന്റെ ആറ്റിറ്റിയൂഡ് വിവരിച്ചുകാണിച്ച ആ പത്താമത്തെ ഭാവം .അത് മാറ്റി മാപ്പ് പറയുന്നതാകും മൃണാള്‍ എന്ന ഭക്ഷണ ,പ്രശംസാ പ്രേമിക്ക് നല്ലത് .
പറഞ്ഞല്ലോ,

ഞങ്ങള്‍ ചൂടന്മാരാണ് .
കഴിക്കുന്ന കാര്യത്തിലുമതെ
ആത്മാഭിമാനത്തെ കയറി ചൊറിയുന്നവരുടെ കാര്യത്തിലും അതേ ‘

https://www.facebook.com/kidilamfiroz/videos/179485176662919/?t=254

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button