ഇൻസ്റ്റാഗ്രാമിലൂടെ പരിചയം,പെണ്‍ കുട്ടിയെ പീഡിപ്പിച്ചു; മുഖ്യപ്രതിയും അമ്മയും കാമുകനും പിടിയിൽ

കടുത്തുരുത്തി: ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസില്‍ മൂന്നുപേരെ പോലീസ് പിടികൂടി. മൂവാറ്റുപുഴ വാഴപ്പിള്ളിയില്‍ വിഷ്ണു(21), ഇതിനു കൂട്ടുനിന്ന ഇയാളുടെ അമ്മ ടിന്റു (40), ഇവരുടെ കാമുകന്‍ കൊല്ലം പൊഴിക്കര സ്വദേശി സുരേഷ് (44) എന്നിവരെയാണ് കര്‍ണാടകയിലെ സുള്ള്യ ഭാഗത്ത് കുമ്പളശേരി എന്ന സ്ഥലത്തുനിന്ന് വെള്ളൂര്‍ പോലീസ് അറസ്റ്റു ചെയ്തത്.

കഴിഞ്ഞ പത്തിനാണ് സംഭവം. ഇറുമ്പയം സ്വദേശിയായ പെണ്‍കുട്ടി ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട വിഷ്ണുവിനോടൊപ്പം പോകുകയായിരുന്നു. പെണ്‍കുട്ടിയുടെ രക്ഷകര്‍ത്താക്കളുടെ പരാതിയില്‍ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നതിനിടയില്‍ പെണ്‍കുട്ടിയെ മൂവാറ്റുപുഴ കെ.എസ്.ആര്‍.ടി.സി.സ്റ്റാന്‍ഡില്‍ ഉപേക്ഷിച്ച് പ്രതികള്‍ രക്ഷപ്പെട്ടു. തുടര്‍ന്ന് പെണ്‍കുട്ടിയെ വെള്ളൂര്‍ പോലീസ് കൂട്ടിക്കൊണ്ടുവന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കര്‍ണാടകയില്‍നിന്നും കഴിഞ്ഞ ദിവസം പ്രതികളെ അറസ്റ്റുചെയ്തത്.

ഇവരെ വൈക്കം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. വെള്ളൂര്‍ എസ്.ഐ.ജെ. വിജിമോന്‍, എ.എസ്.ഐ. രാംദാസ്, സീനിയര്‍ സി.പി.ഒ. രതിഷ്, വനിത സി.പി.ഒ. സുരഭി എന്നിവരുടെ നേതൃത്വത്തിലാണ് കര്‍ണാടകയിലെത്തി പ്രതികളെ അറസ്റ്റുചെയ്തത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News