കരിമണ്ണൂര്‍: വീടിന്റെ ഭിത്തി മറിഞ്ഞുവീണ് അഞ്ചരവയസ്സുകാരന്‍ മരിച്ചു. മുളപ്പുറം ഈന്തുങ്കല്‍ പരേതനായ ജെയ്‌സണിന്റെ മകന്‍ റയാന്‍ ജോര്‍ജ് ജെയ്‌സണ്‍ ആണ് മരിച്ചത്. മുളപ്പുറം അങ്കണവാടിയിലെ വിദ്യാര്‍ഥിയാണ്.
വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്കാണ് അപകടം. പഴയ വീടിന്റെ മേല്‍ക്കൂര പൊളിച്ചുവിറ്റിരുന്നു. ഭിത്തി പൊളിച്ചുമാറ്റിയിരുന്നില്ല. കഴിഞ്ഞദിവസം പെയ്ത മഴയില്‍ കുതിര്‍ന്നുനിന്ന ഭിത്തി, ഇതിനുതാഴെ കളിച്ചുകൊണ്ടിരുന്ന കുട്ടിയുടെ ദേഹത്തേക്ക് ഇടിഞ്ഞുവീഴുകയായിരുന്നു.
കുട്ടിയെ മുതലക്കോടത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അമ്മ: രേഷ്മ. സഹോദരങ്ങള്‍: റോസ് മേരി (നഴ്‌സിങ് വിദ്യാര്‍ഥി), റോണി (വിദ്യാര്‍ഥി, നിര്‍മല കോളേജ് മൂവാറ്റുപുഴ), റീനു (പ്ലസ് വണ്‍ വിദ്യാര്‍ഥി സെന്റ് ജോസഫ് എച്ച്.എസ്.എസ്. കരിമണ്ണൂര്‍).
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News