ഗോള്‍ഡ്‌ഹെയ്‌സ്റ്റ്! 3 മിനിറ്റ്, ജൂവലറി കാലിയാക്കി 20 അംഗ മോഷണ സംഘം; യുഎസിലെ പകൽക്കൊള്ള
കലിഫോര്‍ണിയ: കണ്ണടച്ചു തുറക്കും വേഗത്തില്‍ ജുവലറി കൊള്ളയടിച്ച് ഇരുപതംഗ സംഘം. പുണെ ആസ്ഥാനമായ പിഎന്‍ജി ജ്വല്ലേഴ്‌സിന്റെ അമേരിക്കയിലെ ഷോറൂമിലാണു മിനിറ്റുകള്‍ക്കുള്ളില്‍ പകല്‍ക്കൊള്ള നടന്നത്.
മുഖംമൂടി ധരിച്ച 20 മോഷ്ടാക്കള്‍ കലിഫോര്‍ണിയയിലെ സണ്ണിവെയ്ലിലുള്ള ഷോറൂമിലേക്ക് ചില്ലുവാതില്‍ തകര്‍ത്ത് ഇരച്ചുകയറുകയായിരുന്നു. ഈ സമയം ഒരു സുരക്ഷാ ജീവനക്കാരന്‍ മാത്രമാണു ഷോറൂമിലുണ്ടായിരുന്നത്. ഇയാളെ കീഴ്‌പ്പെടുത്തിയ സംഘം ജുവലറിയിലെ പ്രദര്‍ശന അലമാരകളുടെ ചില്ലുകള്‍ തകര്‍ത്ത് ആഭരണങ്ങള്‍ കവര്‍ന്നു.
3 മിനിറ്റിനുള്ളില്‍ ജുവലറി കാലിയാക്കി കവര്‍ച്ചസംഘം കടന്നുകളഞ്ഞു. ജൂവലറിയെ കുറിച്ച് നന്നായി അറിയാവുന്നവരാണ് കവര്‍ച്ചയ്ക്കു പിന്നിലെന്നാണ് മോഷണരീതി പരിശോധിക്കുമ്പോള്‍ മനസ്സിലാകുന്നതെന്ന് യുഎസിലെ പ്രാദേശികമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 5 പേര്‍ അറസ്റ്റിലായി. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പുരുഷോത്തം നാരായണ്‍ ഗാഡ്കില്‍ സ്ഥാപിച്ച ജൂവലറി ശൃംഖലയാണ് പിഎന്‍ജി. ഇവര്‍ക്ക് ഇന്ത്യയിലും യുഎസിലും ദുബായിലുമായി 35 ഷോറൂമുകളുണ്ട്.
Raw video: Smash & grab robbery at Bay Area jewelry store.
— AppleSeed (@AppleSeedTX) June 15, 2024
Shocking video of a smash and grab robbery involving hammers and tools at Sunnyvale's PNG Jewelers USA. Police say they've made five arrests and are looking for more suspects. pic.twitter.com/VauMk16Vge