തിരുവനന്തപുരം: കേരള പോലീസ് ആസ്ഥാനത്ത് ഐ.എസ് സാന്നിധ്യമുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ഇത് ഡിജിപി ലോക്നാഥ് ബെഹ്‌റ പറയാത്ത കാര്യമാണ്. സംസ്ഥാനത്ത് ഐഎസ് സാന്നിധ്യം വന്‍ തോതില്‍ വര്‍ധിക്കുകയുമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.
കേരളത്തില്‍ ഐഎസ് സാന്നിധ്യമുണ്ടെന്ന സംസ്ഥാന പോലീസ് മേധാവിയുടെ വെളിപ്പെടുത്തല്‍ ഗൗരവമേറിയതാണ്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിലപാട് വ്യക്തമാക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.
സ്പെഷല്‍ പോലീസിലും ഇന്റലിജന്‍സിലും മാത്രമല്ല ലോ ആന്‍ഡ് ഓര്‍ഡറിലും ക്രൈംബ്രാഞ്ചിലുമടക്കം ഐഎസ് പിന്തുണയുള്ള പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മാന്യത ലഭിക്കപ്പെടുന്നു. ആരാണിതിന് പിന്നിലെന്ന് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ക്വട്ടേഷന്‍ സംഘങ്ങളെ ഒളിപ്പിക്കാന്‍ സിപിഎം ശ്രമം നടത്തുകയാണ്. എകെജി സെന്ററിനകത്താണ് ക്വട്ടേഷന്‍ സംഘങ്ങള്‍. ആകാശ് തില്ലങ്കേരി 2017 വരെ എ കെ ജി സെന്ററിലെ ജീവനക്കാരനായിരുന്നു. പാര്‍ട്ടി നേതൃത്വമാണ് ക്വട്ടേഷന്‍ സംഘങ്ങളെ വളര്‍ത്തുന്നത്. വരും ദിവസങ്ങളില്‍ ശക്തമായ പ്രതിഷേധത്തിലേക്ക് കടക്കാനാണ് ബി ജെപിയുടെ തീരുമാനമെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.
കള്ളപ്പണ കേസുമായി ബി ജെ പിയെ ഒരു തരത്തിലും ബന്ധിപ്പിക്കാന്‍ ആവില്ലെന്ന് സംസ്ഥാന അദ്ധ്യക്ഷന്‍ ആവര്‍ത്തിച്ചു. കള്ളകേസ് എടുക്കുമായിരിക്കും. ജയിലില്‍ അടയ്ക്കുകയോ തൂക്കികൊല്ലുകയോ ചെയ്യട്ടെ. താനിവിടെ തന്നെ ഉണ്ട്. കുഴല്‍പ്പണകേസ് എന്നൊരു കേസില്ലയെന്നും സുരേന്ദ്രന്‍ പറഞ്ഞു.