കെ സുധാകരൻ എംപിക്ക് കോവിഡ് സ്ഥിരീകരിച്ചു

കണ്ണൂർ: കെ സുധാകരൻ എംപിക്ക് കോവിഡ് സ്ഥിരീകരിച്ചു. കണ്ണൂർ ജില്ലാ ആശുപത്രിയിൽ നടത്തിയ സ്രവ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. സമ്പർക്കം പുലർത്തിയവർ നിരീക്ഷണത്തിൽ പോകണമെന്ന് കെ.സുധാകരൻ അറിയിച്ചു.

എൻകെ പ്രേമചന്ദ്രൻ എംപിക്കും അടുത്തിടെ കൊവിഡ് സ്ഥിരീകിരിച്ചിരുന്നു. അദ്ദേഹം ഇന്നാണ് കൊവിഡ് മുക്തനായി ആശുപത്രിവിട്ടത്. പാർലമെന്റിൽ സമ്മേളനത്തിലെത്തിയ 43 എംപിമാർക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

മന്ത്രി വിഎസ് സുനിൽകുമാറും കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിലാണ്.മന്ത്രിമാരായ ഇപി ജയരാജൻ, തോമസ് ഐസക് എന്നിവ‍ർക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇരുവരും രോ​ഗമുക്തി നേടി ഔദ്യോ​ഗികവസതിയിൽ നിരീക്ഷണത്തിലാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News