തിരുവനന്തപുരം: ആറന്മുളയില്‍ കെ. ശിവദാസന്‍ നായര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. ഇന്ന് പ്രഖ്യാപിക്കുന്ന അന്തിമ സ്ഥാനാര്‍ഥി പട്ടികയില്‍ ശിവദാസന്‍ നായരും ഇടംനേടി. കൊല്ലത്ത് ബിന്ദുകൃഷ്ണയും തൃപ്പൂണിത്തുറയില്‍ കെ. ബാബുവും സ്ഥാനാര്‍ഥിത്വം ഉറപ്പിച്ചു. മൂവര്‍ക്കും സംസ്ഥാന നേതൃത്വത്തില്‍ നിന്ന് അറിയിപ്പ് ലഭിച്ചു.
ഉമ്മന്‍ചാണ്ടി പുതുപ്പള്ളിയില്‍ തന്നെ മത്സരിക്കുമെന്ന കാര്യത്തില്‍ ഉറപ്പായി. നേമത്ത് കെ. മുരളീധരന്‍ കരുത്തനാകും. മുരളീധരനെ ഹൈക്കമാന്‍ഡ് ഇന്ന് ഡല്‍ഹിക്ക് വിളിപ്പിച്ചിട്ടുണ്ട്. നാല് മണ്ഡലങ്ങളില്‍ തര്‍ക്കം ഇനിയും നിലനില്‍ക്കുകയാണ്. ഇരിക്കൂര്‍, കല്‍പറ്റ, പട്ടാമ്പി മണ്ഡലങ്ങളില്‍ തീരുമാനമായില്ല. മലമ്പുഴയില്‍ സ്ഥാനാര്‍ഥിയുടെ കാര്യത്തിലും തീരുമാനം നീളുന്നു.
ഞായറാഴ്ച രാവിലെ 11ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തുമെന്നാണ് സൂചന. ഉമ്മന്‍ ചാണ്ടിയുടെ സമ്മര്‍ദ ഫലമായി കെ.ബാബുവിന് തൃപ്പൂണിത്തുറയില്‍ സീറ്റ് നല്‍കാന്‍ ധാരണയായതായും റിപ്പോര്‍ട്ടുകളുണ്ട്. ഒപ്പം, കൊല്ലത്ത് ഡിസിസി അധ്യക്ഷ ബിന്ദു കൃഷ്ണ മത്സരിക്കുമെന്നും ഏറെക്കുറെ ഉറപ്പായി.
ബിന്ദുവിനെ മത്സരിപ്പിക്കണമെന്നാവശ്യപ്പെട്ട് തീരദേശ തൊഴിലാളികള്‍ ഇന്ന് പ്രതിഷേധമറിയിച്ച് രംഗത്തെത്തിയിരുന്നു. സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് ഉറപ്പ് ലഭിച്ചുവെന്നും പ്രവര്‍ത്തനങ്ങള്‍ തുടങ്ങണമെന്ന് അറിയിച്ചുവെന്നും ബിന്ദു കൃഷ്ണ തന്നെയാണ് മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. ൃഇതിനു, പുറമേ പി.സി.വിഷ്ണുനാഥിനെ കുണ്ടറയിലും കെ.പി.അനില്‍ കുമാറിനെ വട്ടിയൂര്‍ക്കാവിലും മത്സരിപ്പിക്കാന്‍ തീരുമാനമായെന്നാണ് വിവരം.