കെ.എം.ഷാജിയും കുടുക്കിലേക്ക്,ഇ.ഡി.യെ തള്ളാനും കൊള്ളാനുമാവാതെ യു.ഡി.എഫും പ്രതിസന്ധിയിലേക്ക്‌

കണ്ണൂര്‍: രാഷ്ട്രീയക്കാരുടെ ഉറക്കം കെടുത്തി ഇഡി , ഇഡിയുടെ അടുത്ത നീക്കം കെഎം ഷാജി എംഎല്‍എയ്ക്കെതിരെ. പ്രതിക്കൂട്ടിലായി ലീഗും കോണ്‍ഗ്രസും.
അഴീക്കോട് സ്‌കൂളിലെ പ്ലസ്ടു കോഴ ആരോപണത്തില്‍ കെഎം ഷാജി എംഎല്‍എയെ എന്‍ഫോഴ്സ്മെന്റെ് ചോദ്യം ചെയ്യുന്നു. കഴിഞ്ഞു പത്ത് വര്‍ഷത്തെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചു ഭൂമിസംബന്ധമായ രേഖകളും ഈഡി കെഎം ഷാജിയോട് ആവശ്യപ്പെട്ടിരുന്നു.

അഴീക്കോട് സ്‌കൂളില്‍ പ്ലസ് ടു അനുവദിക്കാന്‍ കെഎം ഷാജി എംല്‍എ 25 ലക്ഷം രൂപ കോഴ വാങ്ങിയതായാണ് ആരോപണം. ഈ കേസുമായി ബന്ധപ്പെട്ട് നേരത്തെ മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി കെപിഎ മജീദ്, ലീഗ് കണ്ണൂര്‍ ജില്ലാ സെക്രട്ടറി അബ്ദുള്‍ കരീം എന്നിവരുടെ മൊഴി എന്‍ഫോഴ്സ്മെന്റ് എടുത്തിരുന്നു. കോഴ സംബന്ധിച്ച് മുസ്ലീം ലീഗ് നേതൃത്വത്തിന് നേരത്തെ പരാതി നല്‍കിയ നൗഷാദ് പൂതപ്പാറയുടെ മൊഴിയും ഇഡി ശേഖരിച്ചിട്ടുണ്ട്. കൈക്കൂലി കേസില്‍ തുടങ്ങിയ അന്വേഷണം വീട് പൊളിയിലെത്തി |

കോഴ വാങ്ങിയ സമയത്തെ ഇടപാടുകള്‍ സംബന്ധിച്ചും കോഴിക്കോട് വേങ്ങേരിയിലെ വീട് നിര്‍മാണത്തെക്കുറിച്ചും കഴിഞ്ഞ ദിവസം ഇഡി ഷാജിയുടെ ഭാര്യയില്‍ നിന്നും മൊഴിയെടുത്തിരുന്നു.

ലീഗ് സംസ്ഥാന ഭാരവാഹികള്‍ ഉള്‍പ്പെടെ മുപ്പതിലധികമാളുകളില്‍ നിന്നു ശേഖരിച്ച വിവരങ്ങള്‍ ഷാജിയില്‍ നിന്ന് ചോദിച്ചറിയും. എല്ലാ ചോദ്യങ്ങള്‍ക്കും വിശദ്ദമായി മറുപടി നല്‍കുമെന്നും, വിശദമായി കാര്യങ്ങള്‍ പറയാനുണ്ടെന്നും കെഎം ഷാജി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News