പുട്ട് കണ്ടാലുടനെ എനിക്ക് ബ്രഡ് മതീന്ന് ബഹളം വയ്ക്കുമ്പോള്‍ ഇവിടെ ഇന്ന് പുട്ടാണ്, വേണമെങ്കില്‍ കഴിച്ചാല്‍ മതി എന്ന് കടുപ്പിക്കാറുണ്ട്,വിധുബാല- ആനി വിവാദത്തിൽ പ്രതികരണവുമായി അശ്വതി
കൊച്ചി:പെണ്ണായാല്‍ സ്വാദ് നോക്കാതെ ഭക്ഷണം കഴിക്കണം, അറപ്പ് പാടില്ല, കറിയിലെ കഷണങ്ങള്‍ നോക്കി എടുക്കരുതെന്ന് അമ്മ പറഞ്ഞിട്ടുണ്ടെന്നാണ് വിധുബാല പറഞ്ഞ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. ചേച്ചിയുടെ അമ്മയുടെ ഉപദേശം എനിക്ക് ഒത്തിരി ഇഷ്ടമായെന്നു ആനി നൽകിയ മറുപടിയ്ക്ക് വിമർശനം. ഇപ്പോള്‍ സംഭവത്തില്‍ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് നടിയും അവതാരികയുമായ അശ്വതി ശ്രീകാന്ത്.
എല്ലാത്തരം ഭക്ഷണവും കഴിച്ച് പഠിക്കണം എന്ന് മകളോട് പറയാറുണ്ട്. പുട്ട് കണ്ടാലുടനെ എനിക്ക് ബ്രഡ് മതീന്ന് ബഹളം വയ്ക്കുമ്ബോള്‍ ഇവിടെ ഇന്ന് പുട്ടാണ്, വേണമെങ്കില്‍ കഴിച്ചാല്‍ മതി എന്ന് കടുപ്പിക്കാറുണ്ട്. അതിനര്‍ത്ഥം ഇഷ്ടാനിഷ്ടങ്ങള്‍ ഉണ്ടാവരുതെന്നല്ല, ചിലപ്പോഴൊക്കെ അത് മാറ്റിവയ്ക്കാനും പറ്റണം എന്നാണ് ഉദ്ദേശിച്ചതെന്നും അശ്വതി കുറിയ്ക്കുന്നു.
അശ്വതി ശ്രീകാന്തിന്റെ കുറിപ്പ്
എല്ലാത്തരം ഭക്ഷണവും കഴിച്ച് പഠിക്കണം എന്ന് മകളോട് പറയാറുണ്ട്. പുട്ട് കണ്ടാലുടനെ എനിക്ക് ബ്രഡ് മതീന്ന് ബഹളം വയ്ക്കുമ്ബോള്‍ ഇവിടെ ഇന്ന് പുട്ടാണ്, വേണമെങ്കില്‍ കഴിച്ചാല്‍ മതി എന്ന് കടുപ്പിക്കാറുണ്ട്. അതിനര്‍ത്ഥം ഇഷ്ടാനിഷ്ടങ്ങള്‍ ഉണ്ടാവരുതെന്നല്ല, ചിലപ്പോഴൊക്കെ അത് മാറ്റിവയ്ക്കാനും പറ്റണം എന്നാണ്. ‘You can’t expect someone else to clean your mess’ എന്ന് പറഞ്ഞു പഠിപ്പിക്കാറുണ്ട്.
നാളെ എന്തൊക്കെ സാഹചര്യങ്ങളിലാണ് ജീവിക്കേണ്ടത് എന്ന് ഉറപ്പില്ലാത്തത് കൊണ്ടാണ്. ഒരുപാട് ഹോസ്റ്റലുകളില്‍ മാറി മാറി ജീവിച്ചിട്ടുള്ള അമ്മയുടെയും, ബോര്‍ഡിങ് ജീവിതം ഓര്‍ത്ത് ഇപ്പോഴും ഉറക്കം ഞെട്ടുന്ന അച്ഛന്റെയും മകളായതു കൊണ്ടാണ്. ഓപ്ഷനുകള്‍ ഇല്ലാതാവുന്ന അവസ്ഥകളില്‍ പോലും അതിജീവിക്കണം എന്നുള്ളത് കൊണ്ട് തന്നെയാണ്. അല്ലാതെ പെണ്ണായത് കൊണ്ടല്ല. എന്നു വച്ചാല്‍ മകന്‍ ആയിരുന്നങ്കിലും ഇതൊക്കെ തന്നെ പറഞ്ഞേനേ.പഠിപ്പിച്ചേനേന്ന് !