തിരുവനന്തപുരം: ഐഎഎസ് ഓഫീസര്‍ ശ്രീറാം വെങ്കിട്ടരാമന് ഓടിച്ച കാറിടിച്ചു മരിച്ച മാധ്യമപ്രവര്ത്തകന് കെഎം ബഷീറിന്റെ ഭാര്യ ജസ്ലയ്ക്ക് സര്‍ക്കാര്‍ ജോലി നല്കി ഉത്തരവിറങ്ങി. തിരൂര്‍ മലയാളം സര്‍വകലാശാലയില്‍ അസിസ്റ്റന്റായാണ് നിയമനം. മുന്‍പ് ശ്രീറാം വെങ്കിട്ടരാമന്റെ സസ്പെന്ഷന് റദ്ദാക്കി തിരിച്ചെടുക്കണമെന്ന ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ ശുപാര്‍ശ മുഖ്യമന്ത്രി തള്ളിയിരുന്നു. ശ്രീറാമിന്റെ സസ്പെഷന് കാലാവധി 90 ദിവസത്തേക്ക് കൂടി നീട്ടി ഉത്തരവിടുകയും ചെയ്തിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News