31.1 C
Kottayam
Monday, April 29, 2024

കേരളം കടന്നുപോകുന്നത് വളരെ രൂക്ഷമായ സാഹചര്യത്തിലൂടെ, രോഗികള്‍ വര്‍ധിക്കുന്നത് ആരോഗ്യ സംവിധാനത്തിന് താങ്ങാന്‍ കഴിയില്ല; ആശങ്ക പങ്കുവെച്ച് ആരോഗ്യ മന്ത്രി

Must read

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വളരെ രൂക്ഷമായുള്ള സാഹചര്യത്തിലൂടെയാണ് കേരളം കടന്നു പോകുന്നതെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. രോഗികള്‍ വര്‍ദ്ധിക്കുന്നത് കേരളത്തിന്റെ ആരോഗ്യ സംവിധാനത്തിന് താങ്ങാന്‍ കഴിയില്ലെന്നും മന്ത്രി പറഞ്ഞു.

രോഗവ്യാപനത്തിന്റെ മൂന്നാംഘട്ടത്തെ നേരിടാനുള്ള മുന്നൊരുക്കം കേരളം നടത്തിയിട്ടുണ്ട്. കൊവിഡ് വ്യാപനത്തിന്റെ കണ്ണി പൊട്ടിക്കാന്‍ ജനങ്ങള്‍ ഉത്സാഹിക്കണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. നിയന്ത്രണങ്ങള്‍ ലംഘിച്ചാല്‍ കാര്യങ്ങള്‍ കൈയില്‍ നില്‍ക്കില്ല. ക്ലസ്റ്ററുകളില്‍ മാത്രമേ സമ്ബൂര്‍ണ ലോക്‌ഡൌണ്‍ തുടരാനാവൂ. സര്‍ക്കാര്‍ ഇതുവരെ കോവിഡിനെ പറ്റി അവസാനവാക്ക് പറഞ്ഞിട്ടില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

കൊവിഡ് പോരാട്ടത്തിന് ആറുമാസം തികയുമ്പോള്‍ രോഗപ്പകര്‍ച്ചയുടെ മൂന്നാംഘട്ടത്തിലാണ് കേരളം ഇപ്പോള്‍. മുന്‍ഘട്ടങ്ങളില്‍ നിന്നും വ്യത്യസ്തമായി സമ്പര്‍ക്ക വ്യാപനം വഴിയുള്ള രോഗപ്പകര്‍ച്ച വര്‍ദ്ധിച്ചതോടെ കൂടുതല്‍ ആശങ്കാകുലമായ അവസ്ഥയിലാണ് സംസ്ഥാനം. അതിനാല്‍ ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പും മുന്നറിയിപ്പ് നല്‍കുന്നു.

മൂന്നാംഘട്ടത്തില്‍ സമ്പര്‍ക്ക വ്യാപനത്തിന് മുമ്പില്‍ പകച്ച് നില്‍ക്കുകയാണ് കേരളം. സെപ്റ്റംബറില്‍ എഴുപത്തയ്യായിരം രോഗികള്‍ വരെയാകാമെന്ന കണക്ക് കൂട്ടലിലാണ് ആരോഗ്യപ്രവര്‍ത്തകര്‍. അതുകൊണ്ടു തന്നെ വരുന്ന മൂന്നാഴ്ച അതിനിര്‍ണായകമെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week