ദുബായ്: വീണ്ടും സന്ദര്‍ശക വിസ അനുവദിച്ച് ദുബായ് എമിഗ്രേഷന്‍. ഇന്ത്യ ഉള്‍പ്പെടെ കൂടുതല്‍ രാജ്യങ്ങള്‍ക്ക് ബുധനാഴ്ച മുതല്‍ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് സന്ദര്‍ശക വിസ നല്‍കി തുടങ്ങിയതായി ആമര്‍ സെന്ററിനെയും ട്രാവല്‍ ഏജന്‍സികളെയും ഉദ്ധരിച്ച് ‘ഖലീജ് ടൈംസ്’ റിപ്പോര്‍ട്ട് ചെയ്തു.
നിരവധി പേര്‍ വിസയ്ക്ക് അപേക്ഷ നല്‍കി തുടങ്ങിയതായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ അറിയിച്ചു. തൊഴില്‍ അന്വേഷിച്ച് ദുബായിലെത്താന്‍ ആഗ്രഹിച്ചിരുന്ന വിവിധ രാജ്യങ്ങളിലെ നിരവധി ആളുകള്‍ക്ക് ആശ്വാസമാകുന്ന തീരുമാനമാണിത്. കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി മാര്‍ച്ച് മുതല്‍ ദുബായില്‍ സന്ദര്‍ശക വിസ അനുവദിക്കുന്നത് നിര്‍ത്തലാക്കിയിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News