കൊച്ചി: ലൗ ജിഹാദ് സംബന്ധിച്ച് സീറോ മലബാര്‍സഭയുടെ ഇടയലേഖനം, അനുകൂല പ്രതികരണവുമായി സുപ്രീംകോടതി മുന്‍ ജസ്റ്റിസ് കുര്യന്‍ ജോസഫ്. സിറോ മലബാര്‍ സഭയുടെ കീഴിലുള്ള പള്ളികളില്‍ കഴിഞ്ഞ ദിവസം വായിച്ച ഇടയ ലേഖനത്തെ അനുകൂലിച്ച് സുപ്രീംകോടതി മുന്‍ ജഡ്ജി കുര്യന്‍ ജോസഫ്. ലൗ ജിഹാദ് പരാമര്‍ശത്തെ അനുകൂലിച്ചാണ് കുര്യന്‍ ജോസഫ് രംഗത്തെത്തിയിരിക്കുന്നത്. പള്ളികളില്‍ വായിച്ച ഇടയ ലേഖനം വിശ്വാസികള്‍ക്ക് നല്‍കുന്ന മുന്നറിയിപ്പാണെന്നും സഭയുടെ ഓര്‍മപ്പെടുത്തലായി ഇതിനെ കാണണമെന്നും കുര്യന്‍ ജോസഫ് പറഞ്ഞു.
ഇപ്പോഴത്തെ സാമൂഹ്യ ചുറ്റുപാടില്‍ സഭയുടെ പരാമര്‍ശം വിശ്വാസികള്‍ക്ക് ഗുണം ചെയ്യുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പള്ളികളില്‍ വായിച്ച ഇടയ ലേഖനത്തിനെതിരെ കഴിഞ്ഞ ദിവസം ഡി വൈ എഫ് ഐ ഉള്‍പ്പെടെയുള്ള വിവിധ യുവജന സംഘടനകളും രാഷ്ട്രീയ സംഘടനകളും പരസ്യമായി രംഗത്തുവന്നിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News