28.9 C
Kottayam
Thursday, May 2, 2024

ജോസീൻ ബിനോ പാലാ നഗരസഭ അദ്ധ്യക്ഷ

Must read

കോട്ടയം: ജോസീൻ ബിനോയെ പാലാ നഗരസഭ അദ്ധ്യക്ഷയായി തിരഞ്ഞെടുത്തു. ഇരുപത്തിയഞ്ച് പേരാണ് വോട്ട് ചെയ്‌തത്. പതിനേഴ് വോട്ടാണ് ജോസീന് ലഭിച്ചത്. എതിർസ്ഥാനാർത്ഥി വി സി പ്രിൻസിന് ഏഴ് വോട്ട് ലഭിച്ചു.യു ഡി എഫ് പാർലമെന്ററി പാർട്ടി നേതാവിന്റെ വോട്ടാണ് അസാധുവായത്. പേരെഴുതി ഒപ്പിടാത്തതിനാലാണ് അസാധുവായത്. യു ഡി എഫിനൊപ്പമുള്ള സ്വന്തന്ത്രാംഗം ജിമ്മി ജോസഫ് വിട്ടുനിന്നു.

കഴിഞ്ഞ രണ്ടുവർഷമായി ചെയര്‍മാന്‍ ആയിരുന്ന കേരളാ

പാലാ നഗരസഭാ അദ്ധ്യക്ഷ സ്ഥാനത്തെച്ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ സി പി എം കേരള കോൺഗ്രസിന് വഴങ്ങി. അദ്ധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിൽ അവസാന നിമിഷം ബിനു പുളിക്കക്കണ്ടത്തിനെ സി പി എം ഒഴിവാക്കുകയായിരുന്നു.

നേരത്തേ ബിനുവിനെതിരായ നീക്കത്തിൽ നിന്ന് പിന്തിരിയണമെന്ന് ജോസ് കെ മാണിയോട് സി പി എം സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടു. പ്രാദേശിക തർക്കം മുന്നണി ബന്ധം വഷളാക്കരുതെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ നിലപാടിൽ നിന്ന് പിന്നോട്ടുപോകാൻ കേരള കോൺഗ്രസ് തയ്യാറായില്ല. തുടർന്നാണ് സി പി എം കേരള കോൺഗ്രസിന് വഴങ്ങിയത്.

കോൺഗ്രസിലെ ആന്‍റോ  പടിഞ്ഞാറേക്കര രാജിവച്ച ഒഴിവിലേക്ക് നടന്ന തെരഞ്ഞെടുപ്പായിരുന്നു ഇത്‌ .വ്യവസ്ഥ പ്രകാരം ആദ്യ രണ്ടു വർഷവും അവസാന രണ്ടു വർഷവും കേരളാ കോൺഗസ് എം നും ഒരുവർഷം സിപിഎം നുമായിരുന്നു ചെയര്‍മാന്‍ പദവി .26അംഗ കൗൺസിലിൽ കേരളാ കോൺഗ്രസ് എം ന് 10ഉം സിപിഎം ന് 6ഉം സിപിഐ ക്ക് ഒന്നും അംഗങ്ങളാണുള്ളത് യുഡിഎഫില്‍ കോൺഗ്രസ് 5 കേരളാ കോൺഗ്രസ് 3 സ്വതന്ത്രന്‍ 1വീതമാണ് അംഗ സംഖ്യ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week