കോട്ടയം: കേരള രാഷ്ട്രീയത്തിന്റെ ഗതി മാറ്റുന്ന പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്ന് ജോസ് കെ. മാണി എംപി. കേരള കോണ്‍ഗ്രസ്-എം സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിന് ശേഷമാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
കേരള കോണ്‍ഗ്രസിന്റെ രാഷ്ട്രീയ നിലപാട് ഉടന്‍ പ്രഖ്യാപിക്കും. കേരള രാഷ്ട്രീയത്തിന്റെ ഗതി കേരള കോണ്ഗ്രസിലൂടെയാകും നിര്‍ണയിക്കുന്നത്. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങളെല്ലാം പാര്‍ട്ടി നടത്തി കഴിഞ്ഞുവെന്നും ജോസ് കെ. മാണി വ്യക്തമാക്കി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News