വയറുവേദനയെ തുടര്‍ന്ന് സ്‌കാന്‍ ചെയ്തപ്പോള്‍ 12കാരി ഗര്‍ഭിണി! പീഡനത്തിന് ഇരയാക്കിയത് പ്രായപൂര്‍ത്തിയാകാത്ത മൂന്നു ബന്ധുക്കള്‍

അഹമ്മദാബാദ്: പ്രായപൂര്‍ത്തിയാകത്ത മൂന്നു ബന്ധുക്കള്‍ ചേര്‍ന്ന് 12കാരിയെ ലൈംഗികമായി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി. ഗുജറാത്തിലെ നവസാരി ജില്ലയിലാണ് സംഭവം. അഞ്ചുമാസത്തോളമാണ് പെണ്‍കുട്ടിയെ മൂന്നുപേരും ചേര്‍ന്ന് ലൈംഗികമായി പീഡിപ്പിച്ചത്. ഇപ്പോള്‍ ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയതോടെ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പെണ്‍കുട്ടി വീട്ടില്‍ തനിച്ചുള്ള സമയത്താണ് അയല്‍വക്കത്തെ വീട്ടില്‍ താമസിക്കുന്ന ബന്ധുകൂടിയായ 16കാരന്‍ ആദ്യമായി പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ഇക്കാര്യം അമ്മയോട് വെളിപ്പെടുത്തരുതെന്ന് ഭീഷണിപ്പെടുത്തി രണ്ടുപേര്‍ കൂടി പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കുകയായിരുന്നു. കേസിലെ പ്രതികളെല്ലാം 18 വയസ്സ് തികയാത്തവരാണ്.

ഏതാനും ദിവസം മുമ്പ് പെണ്‍കുട്ടിക്ക് വയറുവേദന കാരണം സ്‌കാന്‍ ചെയ്തതോടെയാണ് നാലുമാസം ഗര്‍ഭിണിയാണെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചത്. തുടര്‍ന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി പെണ്‍കുട്ടിയെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. വ്യാഴാഴ്ച ഉച്ചയ്ക്ക് ആശുപത്രിയില്‍ നിന്ന് പെണ്‍കുട്ടിയുടെയും കുടുംബാംഗങ്ങളുടെയും മൊഴി പോലീസ് രേഖപ്പെടുത്തി. മൂന്ന് പേര്‍ക്കെതിരെ പോക്‌സോ, ബലാത്സംഗ കുറ്റം എന്നിവ പ്രകാരം കേസെടുത്തുവെന്ന് പോലീസ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News