26.5 C
Kottayam
Wednesday, June 17, 2026

കേരള കോണ്‍ഗ്രസ് എമ്മിന്റെ പേര് ദുരുപയോഗം ചെയ്തു; ജോസഫ് വിഭാഗത്തിനെതിരെ ജോസ് കെ മാണി പക്ഷം പോലീസില്‍ പരാതി നല്‍കി

Must read

കോട്ടയം: പി.ജെ ജോസഫ് വിഭാഗത്തിനെതിരെ പരാതിയുമായി ജോസ് കെ മാണി പക്ഷം. കേരള കോണ്‍ഗ്രസ് എമ്മിന്റെ പേര് ദുരുപയോഗം ചെയ്തുവെന്ന് ചൂണ്ടിക്കാട്ടി ജോസ്. കെ. മാണി പക്ഷം പോലീസില്‍ പരാതി നല്‍കി. മോന്‍സ് ജോസഫ് നടത്തുന്ന ട്രാക്ടര്‍ റാലിയില്‍ കേരള കോണ്‍ഗ്രസ് എമ്മിന്റെ പേര് ഉപയോഗിച്ചുവെന്നാണ് പരാതി. ജോസ് പക്ഷം ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടമാണ് കോട്ടയം ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയത്.

പാര്‍ട്ടിയുടെ പേരും ചിഹ്നവും തമ്മിലുള്ള തര്‍ക്കത്തില്‍ ജോസ് പക്ഷത്തിന് അനുകൂലമായ നിലപാട് തെരഞ്ഞെടുപ്പ് കമ്മിഷനും ഹൈക്കോടതിയും സ്വീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നിലപാട് കടുപ്പിച്ച് ജോസ് പക്ഷം രംഗത്തെത്തിയത്. കടുത്തുരുത്തിയില്‍ മോന്‍സ് ജോസഫ് നടത്തുന്ന ട്രാക്ടര്‍ റാലിയില്‍ കേരള കോണ്‍ഗ്രസ് എം (ജോസഫ് വിഭാഗം) എന്ന പേരാണ് ഉപയോഗിച്ചത്. പോസ്റ്ററുകളിലും മറ്റും പേര് അടിച്ചുവന്നു. ഇത് അനുവദിക്കാനാകില്ലെന്നാണ് ജോസ് പക്ഷം പറയുന്നത്.

അതേസമയം പി. ജെ ജോസഫിന് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജോസഫ് ഗ്രൂപ്പുമായി യുഡിഎഫ് ഇന്ന് നടത്താനിരുന്ന സീറ്റ് വിഭജന ചര്‍ച്ച മാറ്റിവച്ചു. ജോസഫിന്റെ സാന്നിധ്യത്തില്‍ ചര്‍ച്ച മതിയെന്ന നിലപാടാണ് തിരുവനന്തപുരത്തെത്തിയ മോന്‍സ് ജോസഫും ജോയ് എബ്രഹാമും സ്വീകരിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ ചര്‍ച്ച മാറ്റുകയായിരുന്നു.

കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് പി. ജെ ജോസഫിന് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ഞായറാഴ്ച തൊടുപുഴയില്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റി യോഗത്തില്‍ ഉള്‍പ്പെടെ വിവിധ പരിപാടികളില്‍ പങ്കെടുത്ത ജോസഫ് തിങ്കളാഴ്ചയാണ് തിരുവനന്തപുരത്തേക്കു പോയത്.

- Advertisement -

ചൊവ്വാഴ്ച തിരുവനന്തപുരത്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിച്ച ഐശ്വര്യ കേരള യാത്രയുടെ സമാപനയോഗത്തില്‍ രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് ഒപ്പം പങ്കെടുത്തിരുന്നു. നിലവില്‍ തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ആഭിചാരക്രിയയുടെ പേരിൽ 15കാരിയെ പീഡിപ്പിക്കാൻ ശ്രമം;മുൻ ബിജെപി നേതാവ് അറസ്റ്റിൽ

പത്തനംതിട്ട: ആഭിചാരക്രിയയുടെ പേരിൽ 15കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. കൊല്ലം പോരുവഴി സ്വദേശി ടി. രഞ്ജു ആണ് പിടിയിലായത്. അടൂർ മുണ്ടപ്പള്ളി ഭാഗത്തുള്ള വീട്ടിലായിരുന്നു ഇയാൾ ആഭിചാരക്രിയയ്ക്കായി എത്തിയത്. പോരുവഴിയിലെ ഒരു പഞ്ചായത്തംഗം...

മെസ്സിപ്പൂരം; ഫുട്‌ബോള്‍ മിശിഹാ നേടിയ ഹാട്രിക്ക് ഗോളുകളോടെ അള്‍ജീരിയയെ തരിപ്പണമാക്കി ലോകകപ്പില്‍ കുതിപ്പു തുടങ്ങി അര്‍ജന്റീന; ഗോള്‍വേട്ടയില്‍ ക്ലോസെയുടെ റെക്കോര്‍ഡിന് ഒപ്പമെത്തി ലയണല്‍ മെസ്സി

കാന്‍സാസ് സിറ്റി: ലോകകപ്പ് ഫുട്‌ബോളില്‍ ആഫ്രിക്കന്‍ കരുത്തരായ അള്‍ജീരിയയെ തരിപ്പണമാക്കി നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീനയ്ക്ക് മാസ്സ് തുടക്കം! എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് അര്‍ജന്റീന അള്‍ജീരിയയെ നിലംപരിശാക്കിയത്. മത്സരത്തിലുടനീളം കണ്ടത് സാക്ഷാല്‍ ലയണല്‍ മെസ്സിയുടെ...

ആഫ്രക്കൻ കരുത്തിൽ ഫ്രഞ്ച് കോട്ട പൊളിഞ്ഞില്ല; സെനഗലിന തകർത്ത് ഫ്രാൻസ്; നിലവിലെ റണ്ണറപ്പുകൾക്ക് ജയത്തോടെ തുടക്കം

ന്യൂ ജേഴ്‌സി: 2002 ലോകകപ്പിലെ ആദ്യ മത്സരത്തിൽ സെനഗലിനോട് ഞെട്ടിക്കുന്ന തോൽവി വഴങ്ങിയായിരുന്നു നിലവിലെ ജേതാക്കളായിരുന്ന ഫ്രാൻസ് അന്ന് ലോകകപ്പിന് തുടക്കം കുറിച്ചത്. ഇത്തവണ ഒരിക്കൽ കൂടി അത്തരമൊരു മോശം തുടക്കം അവരെ...

ഇംഗ്ലീഷ് ചാനലിൽ ബ്രിട്ടീഷ് ആഡംബര ബോട്ടിന് നേരെ റഷ്യൻ യുദ്ധക്കപ്പൽ വെടിയുതിർത്തു; ജി7 ഉച്ചകോടിക്കിടെ കടുത്ത യുദ്ധഭീതി

ലണ്ടൻ: ഇംഗ്ലീഷ് ചാനലിൽ ബ്രിട്ടീഷ് ആഡംബര ബോട്ടിന് നേരെ റഷ്യൻ യുദ്ധക്കപ്പൽ മുന്നറിയിപ്പ് വെടിയുതിർത്തതായി പരാതി. റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിന്റെ യുക്രെയ്ൻ അധിനിവേശത്തിന് പിന്നാലെ, ബ്രിട്ടനെതിരെയുള്ള റഷ്യയുടെ ഏറ്റവും വലിയ പ്രകോപനമായാണ്...

നെയ്മറുടെ പരിക്കിൽ ബ്രസീൽ ക്യാമ്പിൽ നെഞ്ചിടിപ്പ്; കാൽവണ്ണയിലെ പരിക്കിൽ വീണ്ടും അടിയന്തര പരിശോധന

ന്യൂജേഴ്‌സി: ബ്രസീലിയൻ സൂപ്പർ താരം നെയ്മറുടെ പരിക്കിനെക്കുറിച്ചുള്ള ആശങ്കകൾ ഒഴിഞ്ഞുപോകുന്നില്ല. പരിക്കേറ്റ വലതുകാലിന് തിങ്കളാഴ്ച താരം വീണ്ടും പുതിയ പരിശോധനകൾക്ക് വിധേയനായി. തിങ്കളാഴ്ചയോടെ നെയ്മർ ടീമിനൊപ്പം പരിശീലനത്തിന് ഇറങ്ങുമെന്നായിരുന്നു നേരത്തെയുള്ള പ്രതീക്ഷയെങ്കിലും സാന്റോസ്...

Popular this week