KeralaNews

എല്ലാ റേഷന്‍ കാര്‍ഡുടമകള്‍ക്കും വിഷു, ഈസ്റ്റര്‍ കിറ്റ്; 14 ഇനം സാധനങ്ങള്‍

തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധിയുടെ സാഹചര്യത്തില്‍ എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും ഏപ്രിലില്‍ സംസ്ഥാന സര്‍ക്കാര്‍ വിഷു, ഈസ്റ്റര്‍ കിറ്റ് നല്‍കും. നിലവിലുള്ള ഭക്ഷ്യക്കിറ്റ് വിതരണത്തിന്റെ ഭാഗമായാണ് എല്ലാ കാര്‍ഡുടമകള്‍ക്കും സൗജന്യമായി വിഷു, ഈസ്റ്റര്‍ കിറ്റ് നല്‍കുന്നത്.

നേരത്തെ നല്‍കിയിരുന്നതിനേക്കാള്‍ കൂടുതല്‍ സാധനങ്ങള്‍ വിഷു-ഈസ്റ്റര്‍ കിറ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. 14 ഇനം സാധനങ്ങളാണ് സ്‌പെഷല്‍ കിറ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. ജനുവരി മുതല്‍ 9 സാധനങ്ങളാണ് കിറ്റില്‍ ഉണ്ടായിരുന്നത്.

അതേസമയം ജനുവരി മാസത്തിലെ സൗജന്യ ഭക്ഷ്യ കിറ്റ് ഇന്നു കൂടി (27-02-2021) വിതരണം ചെയ്യുമെന്ന് സപ്ലൈകോ അറിയിച്ചു. കിറ്റിലെ സാധനങ്ങള്‍: പഞ്ചസാര – ഒരുകിലോഗ്രാം, കടല – 500 ഗ്രാം, ചെറുപയര്‍ – 500 ഗ്രാം, ഉഴുന്ന് – 500 ഗ്രാം, തുവരപ്പരിപ്പ് – 250 ഗ്രാം, വെളിച്ചെണ്ണ – 1/2 ലിറ്റര്‍, തേയില – 100 ഗ്രാം, മുളക്പൊടി – 100 ഗ്രാം, ആട്ട – ഒരു കിലോഗ്രാം, മല്ലിപ്പൊടി – 100 ഗ്രാം മഞ്ഞള്‍പ്പൊടി – 100 ഗ്രാം, സോപ്പ് – രണ്ട് എണ്ണം, ഉപ്പ് – 1 കിലോഗ്രാം, കടുക്/ ഉലുവ – 100 ഗ്രാം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker