27.8 C
Kottayam
Sunday, May 5, 2024

പാലായിലെ സ്ഥാനാര്‍ത്ഥി നിര്‍ണയ പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കുമെന്ന് ജോസ് കെ മാണി

Must read

കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കുമെന്ന് കേരള കോണ്‍ഗ്രസ് എം നേതാവ് ജോസ് കെ. മാണി. ഇന്നു ചേരുന്ന യുഡിഎഫ് ഉപസമിതി ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും പരിഹാരമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, സ്ഥാനാര്‍ഥിയും ചിഹ്നവും പാര്‍ട്ടിയുടെ ആഭ്യന്തര കാര്യമാണെന്നാണ് ജോസ് വിഭാഗത്തിന്റെ നിലപാട്. മറ്റാരും ഇതില്‍ ഇടപെടേണ്ടതില്ലെന്നും ഇക്കാര്യം യുഡിഎഫ് ഉപസമിതിയില്‍ അറിയിക്കുമെന്നും ജോസ് കെ മാണി വിഭാഗം വ്യക്തമാക്കുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week