KeralaNews

പാലായിലെ തോല്‍വി പരിശോധിക്കുന്നത് സി.പി.എമ്മിന്റെ ആഭ്യന്തര കാര്യമെന്ന് ജോസ് കെ മാണി

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലായിലുണ്ടായ തോല്‍വി പരിശോധിക്കുന്നത് സി.പി.എമ്മിന്റെ ആഭ്യന്തര കാര്യമാണെന്ന് ജോസ്. കെ. മാണി. വിജയിച്ചാലും പരാജയപ്പെട്ടാലും എല്ലാ പാര്‍ട്ടിയും പരിശോധന നടത്താറുണ്ട്. കേരളാ കോണ്‍ഗ്രസ് എം ഇക്കാര്യങ്ങള്‍ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പ് തോല്‍വി സംബന്ധിച്ച് അന്വേഷിക്കാനുള്ള സിപിഎം തീരുമാനത്തിലാണ് ജോസ്.കെ. മാണിയുടെ പ്രതികരണം. കഴിഞ്ഞ ദിവസം ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിലാണ് പാലായിലെ തോല്‍വി പരിശോധിക്കാന്‍ പരിശോധിക്കാന്‍ തീരുമാനമെടുത്തത്. നാളെയും മറ്റന്നാളും ചേരുന്ന സംസ്ഥാന കമ്മറ്റിയോഗം കമ്മീഷനെ തീരുമാനിക്കും.

പാലായില്‍ പാര്‍ട്ടി വോട്ടുകള്‍ വ്യാപകമായി ചോര്‍ന്നെന്ന് സെക്രട്ടേറിയേറ്റ് യോഗം വിലയിരുത്തിയിരുന്നു. സിപിഎമ്മിന്റെ മാതൃകയില്‍ കേരളാ കോണ്‍ഗ്രസ് എമ്മും തോല്‍വി അന്വഷിക്കാന്‍ അന്വേഷണ കമ്മീഷനെ നിയോഗിച്ചിരുന്നു. പാലാ, കടുത്തുരുത്തി, പിറവം, പെരുമ്പാവൂര്‍, ചാലക്കുടി എന്നീ മണ്ഡലങ്ങളിലെ തോല്‍വിയാണ് പാര്‍ട്ടി പരിശോധിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button