NationalNews

അവര്‍ എറിഞ്ഞത് തലയോട്ടികള്‍ തകര്‍ക്കാന്‍മാത്രം വലുപ്പമുള്ള കല്ലുകള്‍,തെരഞ്ഞ് പിടിച്ച് ആക്രമിച്ചതായി അധ്യാപകര്‍,ജെ.എന്‍.യു എ.ബി.വി.പി അതിക്രമത്തിന്റെ വിശദാംശങ്ങള്‍

ന്യൂഡല്‍ഹി:തലയോട്ടികള്‍ തകര്‍ക്കാന്‍മാത്രം വലുപ്പമുള്ള കല്ലുകളാണ് അക്രമികള്‍ ജെ.എന്‍.യുവിലെ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും നേരെ എറിഞ്ഞതെന്ന് പ്രൊഫസര്‍ അതുല്‍ സൂദ്. അക്രമികള്‍ മുഖം മറച്ചാണ് എത്തിയതെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.

‘അവയൊന്നും ചെറിയ കല്ലുകളായിരുന്നില്ല. ഞങ്ങളുടെ തലയോട്ടിയടക്കം തകര്‍ക്കാന്‍ പോന്ന വലിയ വലുപ്പത്തിലുള്ളവയായിരുന്നു. ശബ്ദം കേട്ട് വന്ന ഞാന്‍ കണ്ടത് എന്റെ വാഹനമടക്കം അവിടെയുണ്ടായിരുന്നതെല്ലാം അവര്‍ നശിപ്പിക്കുന്നതാണ്’, അതുല്‍ സൂദ് പറഞ്ഞു.

മുഖം മൂടി ധരിച്ചെത്തിയ അന്‍പതോളം എ.ബി.വി.പി പ്രവര്‍ത്തകരാണ്് വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും നേരെ അക്രമം അഴിച്ചു വിട്ടത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button